Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ട്രംപ്

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ തീരുമാനം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും. അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പുതിയ തീരുമാനമെന്ന്ട്രംപ് പറഞ്ഞു. യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 % നികുതി ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും അധികാരം നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്ത് വിട്ടത്. വിദേശ സിനിമകള്‍ അമേരിക്കന്‍ […]
Read more

പോപ്പിന്റെ വേഷം ധരിച്ച എഐ ചിത്രം ട്രൂത്തിൽ പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെയാണ് ട്രംപിൻ്റെ പോസ്റ്റ് ചർച്ചയാകുന്നത്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പോസ്റ്റിന് താഴെ നിരവധി പേർ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയിട്ടുണ്ട്. പോപ്പ് ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നറിയിച്ച് ​ദിവസങ്ങൾക്ക് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയർന്നു.
Read more

മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് 7ന്; സിസ്റ്റീൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും. അതിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. പുകയുടെ നിറം അടിസ്ഥാനമാക്കിയാണ് അടുത്ത പോപ്പിനെ തീരുമാനിക്കുന്നത്.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എവിടെ നിന്നും കാണാൻ സാധിക്കുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മാർപാപ്പയെ അറിയാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തിച്ചേരുന്നത്. തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് സ്ഥാപിച്ചത്.മുമ്പ് […]
Read more

ഇസ്രയേലില്‍ കാട്ടുതീ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്നിബാധ. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടി. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. നഗരത്തിലേക്കും കാട്ടുതീ […]
Read more

ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകും: നേരിടാൻ ഒരുങ്ങുകയാണെന്ന് പാകിസ്താൻ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതായി പാകിസ്ഥാൻ ഇൻഫോർമേഷൻ മന്ത്രി അത്താഉല്ല തരാര്‍. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താൻ തയ്യാറെടുക്കുകയുകയാണെന്നുമാണ് തരാര്‍ പറഞ്ഞത്. പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനകൾ നിലനിൽക്കെയാണ് പാകിസ്താൻ മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. മൂന്ന് […]
Read more

പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചൈന പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സിന്ദു നദീജല കരാര്‍ […]
Read more

പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
Read more

വലിയ ഇടയന് വിട; ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന്

വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. നേരത്തെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്. മാർപ്പാപ്പയോടുളള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. […]
Read more

പാക് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം: കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഏപ്രില്‍ 27 വരെയാണ് നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി. മെഡിക്കല്‍ വിസകളുടെ കാലാവധി ഏപ്രില്‍ 29 വരെ മാത്രമാണ്. ആക്രമണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണമെന്നും പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം […]
Read more

ന്യൂ ജേഴ്സിയിലെ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു

ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോ​​ഗമിക്കുന്നു. 3,000 പേരെയാണ് നിലവിൽ വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ‍നിലവിൽ കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത് 8,500 ഏക്കറിലാണ്. ഓഷ്യൻ കൗണ്ടിയിൽ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ന്യൂജേഴ്സിയിലെ ഏറ്റവും തിരക്കുള്ള ഗാർഡൻ സ്റ്റേറ്റ് ഹൈവേ അടച്ചു. 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവിൽ കാട്ടുതീയിൽ ആ‍ർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read more
Advertisement
WhiteswanTV Footer