Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിൽ

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിനു സ്വന്തം. ഇതിനായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ച് കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ. ഇതോടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
Read more

ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണം: യു.എസ് സുപ്രീംകോടതിയെ സമീപിച്ച് തഹാവുര്‍ റാണ

വാഷിങ്ടൺ: ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് സുപ്രീംകോടതിയെ സമീപിച്ച് 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണ. പാകിസ്താന്‍ വംശജനും മുസ്ലിമും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ്റാണ അപേക്ഷയിൽ പറയുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റാണയെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടാൻ ആവില്ലെന്ന് ഇയാൾക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ വിവേചനത്തോടെ നോക്കിക്കാണുന്നുവെന്ന 2023-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടും ഇവർ ഇതോടൊപ്പം സമർപ്പിച്ചിരുന്നു എന്നാൽ ഈ റിപ്പോർട്ട് […]
Read more

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണമായും നടപ്പിലാക്കാൻ തീരുമാനം ആയത്. ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ […]
Read more

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കമാണ് ചുമത്തുന്നതെന്നും ഏപ്രില്‍ രണ്ട് മുതല്‍ ഒരേ തരത്തിലുള്ള നികുതിയാകും ചുമത്തുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുന്നവർക്ക് തിരിച്ചും അതുപോലെ തന്നെയാകുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം. കുടിയേറ്റ പ്രശ്‌നങ്ങള്‍, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, ലഹരി, യുക്രൈനുമായുള്ള കരാര്‍, പനാമ കനാല്‍ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങൾ പരാമര്ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ […]
Read more

സൗദിയിലെ ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്

വാട്ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ ഇടപാടുകാര്‍ക്ക് വിവരങ്ങൾ കൈമാറുന്നതിന് ബാങ്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി സൗദി. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിര്‍ദേശം നല്‍കിയത്. ഇടപാടുകാരുടെ വിവരങ്ങളെ സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് നിര്‍ദേശം നല്‍കിയത്. അതോടൊപ്പം ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്‌ബോട്ടുകളോ ഉപയോഗിക്കാൻ സാധിക്കുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ […]
Read more

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
Read more

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി ന്യൂയോർക്ക്

ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്.റിയൽ എസ്റ്റേറ്റ് വിപണിയെടുത്താൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരവും ന്യൂയോർക്കാണ്. ഫിഫ്ത്ത് അവന്യൂ ഷോപ്പിങ് സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഷോപ്പിങ് സ്ട്രീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വലിയ വില നൽകേണ്ടി വരും. ജീവിത ചെലവ് വർധിക്കുമ്പോഴും ന്യൂയോർക്കിന് സ്വീകാര്യത ഒട്ടും […]
Read more

സാങ്കേതിക തകരാർ: സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്

വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം റദ്ദാക്കിയത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് സ്പേസ്എക്സ് വെളിപ്പെടുത്തിയിട്ടില്ല. സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാവിയിലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടകൊണ്ടുള്ള ഇലോൺ മസ്കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. സാങ്കേതിക തകരാറുകൾ പരിശോധിച്ച് വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ്എക്സ് സൂചിപ്പിക്കുന്നു.
Read more

യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിർത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയ്ക്കിടയിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഇനി ഒരു സഹായം ഉണ്ടാകൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യുദ്ധം അവസാനിഒപ്പിച്ചാൽ മാത്രമേ ഇനി സഹായം ഉണ്ടാകൂ എന്നാണ് അമേരിക്കയുടെ നിലപാട്. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം. […]
Read more
Advertisement
WhiteswanTV Footer