സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട നിലനിര്‍ത്തുന്നത്. അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനുകാരണം. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം […]
Read more

വൈറ്റ് ഹൗസിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ക്ഷണിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: നവ മാധ്യമങ്ങളിലെ കോണ്‍ടെന്റ് ക്രിയേറ്റേഴ്സിനെയും ഇന്‍ഫ്‌ലുവന്‍സര്‍മാരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമില്‍ എത്താന്‍ താല്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ അപേക്ഷകള്‍ അയക്കാമെന്നും പ്രസ്സ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് അറിയിച്ചു. ‘വാര്‍ത്തകള്‍ക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോള്‍ പോഡ്കാസ്റ്റ്, ബ്ലോഗ്‌സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് […]
Read more

ഫെഡറല്‍ ഫണ്ടിങ്ങില്‍ ഡോളര്‍ മരവിപ്പിക്കാനുളള ട്രംപിന്റെ നിര്‍ദ്ദേശം തളളി ഫെഡറല്‍ കോടതി

ഫെഡറല്‍ ഫണ്ടിങ്ങില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ മരവിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം തളളി ഫെഡറല്‍ കോടതി. താല്‍ക്കാലികമായാണ് നിര്‍ദ്ദേശം തളളിയിരിക്കുന്നത്. ഫെഡറല്‍ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയല്‍ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറന്‍ എല്‍ അലിഖാന്‍ ഉത്തരവിട്ടത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഫെഡറല്‍ ഫണ്ടിങ് മരവിപ്പിച്ചത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ക്കുള്ള ധനസഹായത്തെ തടസ്സപ്പെടുത്തും. […]
Read more

ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി

നാളുകള്‍ നീണ്ട് നിന്ന യുദ്ധത്തിനു ശേഷം പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി. ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ ആദ്യമായി വടക്കന്‍ മേഖല തുറന്നുകൊടുത്തതോടെയാണ് മടക്കം. കഴിഞ്ഞ ദിവസം 200,000-ത്തിലധികം ആളുകള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യുദ്ധം ആരംഭിച്ചപ്പോള്‍ ആളുകള്‍ പലായനം ചെയ്യുകയും യുദ്ധസമയത്ത് ക്യാമ്പുകളില്‍ അഭയം തേടുകയുമായിരുന്നു. അതേസമയം യുദ്ധാനന്തരമുളള വടക്കന്‍ ഗാസയുടെ ഇന്നത്തെ അവസ്ഥ അതി ഭീകരമാണ്. വാസയോഗ്യമായ കെട്ടിടങ്ങള്‍ വളരെ കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
Read more

നരേന്ദ്ര മോദി ഫെബ്രുവരിയിൽ യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. അടുത്തമാസം അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നുള്ള നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
Read more

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി കൊളംബിയ; അഭയാർഥികളെ തിരിച്ചെടുക്കും

വാഷിങ്ടൺ: യു എസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് കൊളംബിയ പിൻവലിച്ചു. കൊളംബിയക്കെതിരേ ഉപരോധവും അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതിയും ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് കൊളംബിയ അഭയാർഥികളെ തിരിച്ചെടുക്കുമെന്ന തീരുമാനത്തിൽ എത്തിയത്. ഒരാഴ്ചയ്ക്കുശേഷം നികുതി 50 ശതമാനമാക്കുമെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ, അതേ താരിഫ് യു.എസ്. ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. എന്നാൽ, പിന്നീട് നിലപാടിൽനിന്ന് പിന്മാറി ട്രംപിന്റെ എല്ലാനിർദേശങ്ങളും അനുസരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Read more

കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്

വാഷിങ്ടൻ: കൊളംബിയയ്‌ക്കതിരെ കടുത്ത നടപടികളുമായി ട്രംപ്. കൊളംബിയൻ ഇറക്കുമതിക്കു 65 ശതമാനം അധിക നികുതി ചുമത്തി. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് നടപടി. തൊട്ടുപിന്നാലെ മറുപടിയുമായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനൻ കഴിയില്ലെന്നാണ് യു എസിന്റെ നിലപാട്. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കൊളമ്പിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരെ സൈനിക […]
Read more

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന് ബെയ്‌റൂട്ടിൽ

കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ സ്ഥാനാരോഹിതനാക്കുന്ന ചടങ്ങ് മാർച്ച് 25-ന് ലെബനനിലെ ബെയ്‌റൂട്ടിൽ പാത്രിയര്‍ക്കാ അരമനയില്‍ നടക്കും. 1960 നവംബർ 10ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചു. 1984 മാർച്ച് 25-ന് വൈദികനായി അഭിഷിക്തനായി. 1994 ജനുവരി 16-ന് മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ദൈവശാസ്ത്രത്തിൽ ഗവേഷണ ബിരുദം ഡബ്ലിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേടിയിട്ടുണ്ട്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019ൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റു. […]
Read more

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുളള ബന്ദിമോചനത്തില്‍ നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. 180 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. അതിന് മുന്‍പായി ജയിലിന് മുന്‍പില്‍ നിലയുറപ്പിച്ച ബന്ദികളുടെ ബന്ധുകള്‍ക്ക് നേരെ അക്രമണമുണ്ടായിരുന്നു. ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ […]
Read more

ഇയോവിൻ കൊടുങ്കാറ്റ് എത്തുന്നു; സ്‌കോട്ട്‌ലൻഡിലും അയർലാൻഡിലും റെഡ് അലർട്ട്

ലണ്ടന്‍: ശക്തമായ കൊടുക്കാറ്റായ ഇയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്‌കോട്ട്ലന്‍ഡിലും അയര്‍ലാന്‍ഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇയോവിന്‍ സ്‌കോട്ട്‌ലാന്‍ഡിലും അയര്‍ലാന്‍ഡിലും വന്‍ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് കണക്കിലെടുത്ത് 4.5 ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അപകടയായ കാലാവസ്ഥയെ തുടര്‍ന്ന് ബസ്, ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വെച്ചിട്ടുണ്ട്. സ്‌കോട്ട്ലന്‍ഡിലെ ബഹുഭൂരിപക്ഷം സ്‌കൂളുകള്‍ക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.