Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

ആസ്ത്മ, ക്ഷയം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കും

രോഗികളെ ദുരിതത്തിലാക്കി എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി. മരുന്നുകളുടെ വില 50 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആസ്ത്മ, ഗ്ലൂക്കോമ, ക്ഷയം, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, അട്രോപിന്‍ ഇന്‍ജക്ഷന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു

കൊല്ലം : കേരളത്തെ വിട്ടൊഴിയാതെ അമീബിക് മസ്തിഷ്‍ക ജ്വരം. കൊല്ലം ജില്ലയിലെ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ ആദ്യമായാണ് അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Read more

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരം : വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു.  ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് ശാഖ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപയ്ക്കും 2 കോടിയ്ക്കും ഇടയിലുള്ള ഡിസിബി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ തുകയ്ക്ക് […]
Read more

23-കാരന്റെ വയറ്റില്‍ നിന്ന് ജീവനുളള പാറ്റയെ കണ്ടെത്തി

ന്യൂഡല്‍ഹി: വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ 23-കാരന്റെ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെനീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായിആശുപത്രി അധിക്യതര്‍ പറഞ്ഞു. അസ്വസ്ഥത വര്‍ധിച്ചതോടെ അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തി. നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ […]
Read more

മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍. വിദേശത്ത് നിന്ന് വന്ന 75കാരനാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളര്‍ച്ചയും മൂലം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്. ടൈഫസ് രോഗം കരളിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തി. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read more

സംസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്. പ്രത്യേകതരം ചെള്ളിലൂടെയാണ് ഈ രോഗാണു പകരുന്നത്. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് മുരിന്‍ ടൈഫസ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങള്‍ ഡെങ്കി ഭീഷണിയില്‍; ഡബ്ല്യു.എച്ച്.ഒ

ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു. എച്ച്.ഒ. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്ക ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആശങ്ക ഇരട്ടിച്ച് ഇത് 1.23 കോടിയായി. മരണസംഖ്യ 7900 കടന്നു. കേരളത്തിന് ഭീഷണിയാകുന്ന പ്രധാന രോഗമാണ് ഡെങ്കിപ്പനി. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ […]
Read more

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ഒരുമനയൂര്‍ നോര്‍ത്ത് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെ മകന്‍ വിഷ്ണു (31) ആണ് മരിച്ചത്.വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.വിഷ്ണുവിന്റെ വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3 ന് ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ നടത്തും.
Read more

പനിക്കിടക്കയില്‍ കേരളം;ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:കേരളത്തിന്റെ ആരോഗ്യമേഖലയെ വലച്ച് പകര്‍ച്ചപ്പനി പടരുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഡെങ്കിപ്പനി മുതല്‍ കോളറ വരെ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു.173 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്.22 […]
Read more

സംസ്ഥാനത്ത് 11 പനി മരണം കൂടി; 173 പേര്‍ക്ക് ഡങ്കിപ്പനി, നാല് പേര്‍ക്ക് കോളറ

സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി.12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ മന്ത്രി […]
Read more
Advertisement
WhiteswanTV Footer