Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം മഞ്ഞപ്പിത്തം ബാധിച്ചല്ല: മെഡിക്കൽ സംഘം

മലപ്പുറം: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും രോഗം പടരാൻ കാരണമായത്. ‘‘കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലധികം പേർക്ക് രോഗം ബാധിച്ചതായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 38 രോഗികളായി ചുരുങ്ങി. […]
Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു.എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു.പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 […]
Read more

കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ:കാന്റീന്‍ അടച്ചുപൂട്ടി

കൊച്ചി:മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ.കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.ഭക്ഷ്യവിഷബാധയേറ്റവര്‍ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ ചികിത്സ തേടി.
Read more

ആരോഗ്യ ഇൻഷുറൻസ് ഡിജിറ്റലാകുന്നു

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി.ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനം ചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം. നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് […]
Read more

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു.താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്.പുലര്‍ച്ചെയോടെ അവശത അനൂഭവപ്പെട്ട വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 8 മണിയോടെമരണം സംഭവിച്ചു.വളാഞ്ചേരിയില്‍ വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വള്ളി. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.
Read more

ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി;ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന് നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2009 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും വീടുകളില്‍ സ്വകാര്യ സര്‍വ്വീസിന് നിരോധനമുണ്ട്. കൊലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ് സ്വകാര്യ പ്രാക്ടീസിനെ സാരമായി ബാധിക്കുമെന്നതാണ് ഡോക്ടര്‍മാരുടെ എതിര്‍പ്പിനു കാരണം.സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കു മികച്ച പരിചരണവും ലഭ്യമാക്കാകുകയാണ് സ്വകാര്യ പ്രാക്ടീസിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലുടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
Read more

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം:സംസ്ഥാനത്ത് കാലവര്‍ഷവും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു.മല്ലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാന്‍(22) ആണ് മരിച്ചത്.ഈ മാസം 13നാണ് യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെയായിരുന്നു മരണം.
Read more

ഭക്ഷ്യ സുരക്ഷ പരിശോധന; 65432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. […]

Advertisement
WhiteswanTV Footer