Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ആയി ടോമി കുരുവിള തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസ് (ഐ) നേതാവ് ടോമി കുരുവിളയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 36 കൗൺസിലർമാരുള്ള നഗരസഭയിൽ 21 വോട്ടുകൾ നേടിയാണ് ടോമി കുരുവിള വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.എസ്. ബിജുവിന് (സി.പി.എം) 6 വോട്ടും, ബി.ജെ.പി പ്രതിനിധി വേണുഗോപാലിന് 7 വോട്ടും ലഭിച്ചു. നഗരസഭ രൂപീകൃതമായ ശേഷം തുടർച്ചയായി മൂന്നാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോമി കുരുവിള, […]
Read more

തിരുവനന്തപുരം മേയര്‍: ശ്രീലേഖ കടുത്ത അതൃപ്തിയില്‍; അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി […]
Read more

ചാലക്കുടി നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് ആലീസ് ഷിബു

തൃശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു. നീണ്ടുനിന്ന ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിലൂടെ ധാരണയായത്. ആദ്യ രണ്ട് വർഷം ആലീസ് ഷിബു ചെയർപേഴ്സണായി പ്രവർത്തിക്കാനും, തുടർന്ന് രണ്ട് വർഷം റീന ഡേവീസിനും അവസാന ഒരു വർഷം സൂസി സുനിലിനും ചെയർപേഴ്സൺ സ്ഥാനം നൽകാനും തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ കെ.വി. പോൾ വൈസ് ചെയർമാനായിരിക്കും. തുടർന്ന് ഒന്നര വർഷം വീതം വത്സൻ ചമ്പക്കരയും അഡ്വ. ബിജു എസ്. ചിറയത്തും വൈസ് ചെയർമാൻമാരായി […]
Read more

പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവൻ

കോട്ടയം: പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരള കോൺഗ്രസ് (എം)-ന് നിലവിൽ 10 അംഗങ്ങളാണുള്ളത്. കഴിഞ്ഞ കൗൺസിലിലും പാർട്ടിക്ക് 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡന്റും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറുമായി പ്രവർത്തിക്കുന്ന ബിജു പാലൂപടവൻ, 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് ഇത്തവണ കൗൺസിലിലേക്ക് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടി […]
Read more

ചാലക്കുടി നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തർക്കം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് […]
Read more

ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങൾ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്ന ഉപദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഓട്ട മത്സരത്തിലാണെങ്കില്‍ ഓടി ജയിക്കാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ജയിച്ചെന്ന അഹങ്കാരം തോന്നിയാല്‍ അപ്പോള്‍ നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കായി കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിജയാരവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര […]
Read more

തിരുവനന്തപുരം മേയര്‍: സസ്‌പെന്‍സ് തുടര്‍ന്ന് ബിജെപി, തീരുമാനം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആര്‍ ശ്രീലേഖയാണോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. അതിനിടയില്‍ ഒരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മേയര്‍ ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനിടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആര്‍ പി ശിവജി സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഭൂരിപക്ഷത്തിന് […]
Read more

പാലായിൽ കേരള കോൺഗ്രസ് (എം) കരുത്ത് തെളിയിച്ചു; വിജയശില്പികളെ അഭിനന്ദിച്ച് ജോസ് കെ. മാണി

കോട്ടയം : നഗരസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ പാലായിൽ കേരള കോൺഗ്രസ് (എം) കരുത്ത് തെളിയിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. പാലാ മുനിസിപ്പാലിറ്റിയിൽ 2020-ലെ കക്ഷിനിലയായ 10 സീറ്റുകൾ നിലനിർത്താൻ പാർട്ടിക്കായെന്നും മുന്നണിക്ക് നഗരസഭയിൽ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18-ാം വാർഡിൽ തുല്യ വോട്ട് വന്നതിനെത്തുടർന്ന് ടോസിലൂടെയാണ് ഒരു സീറ്റ് നഷ്ടമായതെന്നതാണ് വസ്തുതയെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചവരെയും മികച്ച രീതിയിൽ മത്സരിച്ച സ്ഥാനാർത്ഥികളെയും അനുമോദിക്കുന്നതിനായി വിളിച്ചുചേർത്ത ചായസൽക്കാര […]
Read more

ജനസേവനത്തിനിറങ്ങി അന്നമ്മ സജി; ഓണംതുരുത്ത്- ഏറ്റുമാനൂർ റോഡിലെ കാട് വെട്ടിത്തെളിച്ചു

കോട്ടയം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് നീണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം അന്നമ്മ സജി. വാർഡിലെ പ്രധാന പാതയായ ഓണംതുരുത്ത് – ഏറ്റുമാനൂർ റോഡരികിൽ കാടുമൂടി യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായ ഭാഗം വെട്ടിത്തെളിക്കാൻ അന്നമ്മ സജി നേരിട്ട് നേതൃത്വം നൽകി. റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിന്നത് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും കാഴ്ച മറയ്ക്കുകയും അപകടഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകരെയും കൂട്ടി മെമ്പർ ശുചീകരണത്തിന് ഇറങ്ങുകയായിരുന്നു. മികച്ച ജനപ്രതിനിധിയായി […]
Read more

പാലാ നഗരസഭ കൗൺസിൽ രൂപീകരണം; കോൺഗ്രസിന് അർഹമായ പ്രാധാന്യം നൽകണം: അഡ്വ. സന്തോഷ് കെ. മണർകാട്

കോട്ടയം : നഗരസഭാ കൗൺസിൽ രൂപീകരണത്തിൽ എൽ.ഡി.എഫിനെതിരേ പോരാടി വിജയിച്ച കോൺഗ്രസ് കൗൺസിലർമാരെ തഴയുന്ന നിലപാട് ശരിയല്ലെന്നും, അവർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലായിലെ പ്രതികൂല സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൃത്യമായ നിർദ്ദേശങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വന്തം നിലയിൽ പടപൊരുതിയാണ് ആറ് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി അഭിമാനം കാത്തത്. ഈ സാഹചര്യത്തിൽ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകി ആദരിക്കാൻ നേതൃത്വം തയ്യാറാകണം. യുഡിഎഫിലെ […]
Read more

Recent News

Advertisement
WhiteswanTV Footer