Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

താനാളൂരിനെ ഇനി അസ്‌കർ മാഷ് നയിക്കും

മലപ്പുറം: താനാളുർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച വിപിഒ അസ്ഗർ സ്ഥാനമേൽക്കും. ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടി യോഗത്തിൽ വിപിഒ അസ്കറിനെ ലീഡറായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്ത് വന്ന അസ്ഗർ വിദ്യാർത്ഥി നേതാവ്, ജനപ്രതിനിധി, സഹകാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991-92 കാലഘട്ടത്തിൽ പിഎസ്എംഒ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, മാപ്പിളകലാവിഭാഗം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000-2005 കാലഘട്ടങ്ങളിൽ താനാളുർ ഗ്രാമ പഞ്ചായത്ത് […]
Read more

കൊടുവള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ 14 വോട്ടും വിമതന്റെ അട്ടിമറി വിജയവും ചർച്ചയാവുന്നു

കോഴിക്കോട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് സി​റ്റി​ങ് സീ​റ്റാ​യ പ്രാ​വി​ൽ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സിന്റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കെ. ​അ​ബ്ദു​ൽ അ​സീ​സി​ന് ആ​കെ ല​ഭി​ച്ച​ത് 14 വോ​ട്ട്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ അ​ട്ടി മ​റി വി​ജ​യം നേ​ടി​യ​ത് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ ഷ​റ​ഫു പൊ​യി​ൽ​തൊ​ടു​ക​യാ​ണ്. 93 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷ​റ​ഫു വി​ജ​യി​ച്ചു ക​യ​റി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. ശം​സു​ദ്ദീ​ന് 466 വോ​ട്ടു​ല​ഭി​ച്ചു. മു​സ്‍ലിം ലീ​ഗി​ന് സ്വാ​ധീ​ന​മു​ള്ള പ്രാ​വി​ൽ ഡി​വി​ഷ​ൻ തു​ട​ർ​ച്ച​യാ​യി കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് […]
Read more

കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും; യുഡിഎഫ് ധാരണ പ്രകാരം ഭരണമാറ്റം

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. റോയി ജോർജ് ചുമതലയേൽക്കും. യുഡിഎഫ് മുന്നണിയിലെ മുൻധാരണ പ്രകാരമാണ് പുതിയ ഭരണമാറ്റം. നിലവിലെ കക്ഷിനില അനുസരിച്ച് ആകെയുള്ള 20 അംഗങ്ങളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരു ബിജെപി അംഗവും രണ്ട് സ്വതന്ത്രരും പഞ്ചായത്തിലുണ്ട്. ഭരണതുടക്കത്തിൽ ഉണ്ടാക്കിയ കരാർ പ്രകാരം അഞ്ചു വർഷത്തെ കാലാവധി വിവിധ കക്ഷികൾക്കായി വീതം വെച്ചിരിക്കുകയാണ്. ഇതനുസരിച്ച് ആദ്യ മൂന്നുവർഷം സ്വതന്ത്ര അംഗത്തിനായിരുന്നു പ്രസിഡന്റ് പദവി നൽകിയത്. കരാറിലെ രണ്ടാം ഘട്ടമെന്ന നിലയിൽ […]
Read more

കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ കാൽതെറ്റി എൽഡിഎഫ്

കോഴിക്കോട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം ഉ​റ​പ്പെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ൽ.ഡി​എ​ഫി​ന് വി​ന​യാ​യ​ത് വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്രമക്കേടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​വും സ്വ​ന്തം പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ൾ മാ​റ്റി​വെ​ച്ച് സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങി​യ​തു​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ. എ​ൽ.​ഡി.​എ​ഫി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന ഐ.​ എ​ൻ. എ​ല്ലും ആ​ർ.​ജെ.​ഡി​യും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. ആ​കെ​യു​ള്ള 37 സീ​റ്റി​ൽ 25 സീ​റ്റ് യു.​ഡി.​എ​ഫും ,11 സീ​റ്റ് എ​ൽ.​ഡി.​എ​ഫും​നേ​ടി.സീ​റ്റ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന എ​ൽ.​ഡി.​എ​ഫി​ലെ മു​ൻ നി​ര നേ​താ​ക്ക​ളെ​ല്ലാം ദ​യ​നീ​യ​പ​രാ​ജ​യം […]
Read more

ഒ സദാശിവൻ കോഴിക്കോട് മേയർ സ്ഥാനാർഥി ജയശ്രീ ഡപ്യൂട്ടി മേയർ; പ്രഖ്യാപിച്ച് എൽഡിഎഫ്

കോഴിക്കോട്: കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി വേങ്ങേരി വാർഡിൽ നിന്ന് ജയിച്ച ഒ.സദാശിവനെ പ്രഖ്യാപിച്ച് എൽഡിഎഫ്. വേങ്ങേരി സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ഇത് മൂന്നാം തവണയാണ് സദാശിവൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാകുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആണ് മേയറെ പ്രഖ്യാപിച്ചത്. ഡോ. എസ്. ജയശ്രീ ഡപ്യൂട്ടി മേയറാവും. ജയശ്രീ നിലവിലെ കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനാണ്. കോട്ടൂളി വാർഡിൽ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ […]
Read more

ഏറ്റുമാനൂരിൽ യുഡിഎഫ്- ബിജെപി അവിശുദ്ധ സഖ്യമെന്ന് എൽഡിഎഫ്; വോട്ട് കണക്കുകൾ നിരത്തി രാഷ്ട്രീയ പോര് മുറുകുന്നു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ യുഡിഎഫും ബിജെപിയും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. 35, 36 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ എൽഡിഎഫിനെ പിന്തുണച്ചുവെന്ന ബിജെപി പ്രചാരണം കള്ളമാണെന്നും, യഥാർത്ഥത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു നൽകുകയാണ് ചെയ്തതെന്നും വോട്ട് കണക്കുകൾ നിരത്തി എൽഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. വോട്ട് കണക്കുകളിലെ വൈരുദ്ധ്യം: ഒന്നാം വാർഡിലും 31-ാം വാർഡിലും (പഴയ 13) ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നാണ് എൽഡിഎഫിന്റെ പ്രധാന ആരോപണം. 2020-ൽ 144 […]
Read more

എല്‍ഡിഎഫ് നേതാക്കളുടെ  ആരോപണം അടിസ്ഥാന രഹിതം: കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്

തൃശ്ശൂർ: എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡില്‍ മത്സരിച്ച തന്നെ കുറിച്ച് കാണിക്കുന്ന വീഡിയോ ക്ലിപ്പില്‍ പറയുന്ന പോലെ വോട്ടര്‍മാരെ സാമ്പത്തീകമായി സ്വാധീനിച്ചാണ് വോട്ട് നേടിയതെന്ന അടി്സ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കൊരട്ടിയില്‍ താമസിക്കുകയും അവിടെ വോട്ട് ചെയ്തു വരുന്ന അലങ്കാരത്തില്‍ റഷീദ് എന്ന വ്യക്തിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സംസാരിക്കുന്ന വിഡിയോയുടെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമെടുത്ത് […]
Read more

കാട്ടകാമ്പാൽ എട്ടാം വാർഡിൽ അംഗനവാടി സന്ദർശനവുമായി വാർഡ് മെമ്പർ

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ മോനിഷ രജീഷ് വാർഡിലെ വിവിധ അംഗനവാടികൾ സന്ദർശിച്ചു. കുട്ടികളുമായി സമയം ചെലവഴിച്ച മോനിഷ രജീഷ്, അവർക്കായി മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ പഠന– പരിപാലന സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്ന ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്. അംഗനവാടികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കെട്ടിടാവസ്ഥ, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് അംഗനവാടി ജീവനക്കാരുമായി വിശദമായ ചർച്ചയും നടന്നു. ഉയർത്തിയ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും […]
Read more

കാഞ്ഞിരപ്പള്ളിയിൽ വോട്ട് എണ്ണലിൽ പിഴവ്; റീ കൗണ്ടിംഗ് ആവശ്യവുമായി എൽഡിഎഫ് കോടതിയിലേക്ക്

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ രാഷ്ട്രീയ പോര് അവസാനിക്കുന്നില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പട്ടിമറ്റം നോർത്ത് (12-ാം വാർഡ്) ഒന്നാം ബൂത്തിലെ വോട്ട് എണ്ണിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡിവിഷനിൽ മുഴുവൻ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്തെത്തി. നിലവിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് പരിശോധനയ്ക്ക് ശേഷം ഗണ്യമായി കുറഞ്ഞതോടെ മണ്ഡലത്തിലെ ഫലം തന്നെ മാറിമറിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ […]
Read more

പുതിയ ഫിഷ് മാർക്കറ്റ് പോലീസ് ലൈനിൽ കൊണ്ടുവരും; ഇബ്രാഹിം ഹാജി മുൻസിപ്പൽ ചെയർമാൻ

മലപ്പുറം: തിരൂർ മുൻസിപ്പൽ ചെയർമാനായി കെ . വിഇബ്രാഹിം ഹാജിയെ മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാർലമെൻററി പാർട്ടിയുടെ ഉപ നേതാവായി ടി .സി .സുബൈർ മാഷ് സെക്രട്ടറിയായി കെ .കെ. റിയാസിനെയും വിപ്പായി എൻ .കെ. ഷഹീദിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി അധികാരത്തിൽ വരുന്ന മുൻസിപ്പൽ ഭരണസമിതി തിരൂർ ബസ്റ്റാൻഡ് നവീകരണം, ടൗൺഹാൾ നവീകരണം, ഹോൾസെയിൽ മീൻ മാർക്കറ്റ് പൂങ്ങോട്ടുകുളത്തെ മുൻസിപ്പൽ സ്ഥലത്തേക്ക് മാറ്റൽ തിരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണൽ മുൻസിപ്പൽ […]
Read more

Recent News

Advertisement
WhiteswanTV Footer