കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ചരിത്ര വിജയം; അധ്യക്ഷ സ്ഥാനം പങ്കിടാൻ കോൺഗ്രസ്– ലീഗ് ധാരണ
കോഴിക്കോട് : കോഴിക്കോടിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് നേടിയ ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാൻ കോൺഗ്രസ്– മുസ്‌ലിം ലീഗ് പാർട്ടികൾ തമ്മിൽ ധാരണ. ആദ്യ രണ്ടര വർഷം കോൺഗ്രസും പിന്നീടുള്ള രണ്ടര വർഷം മുസ്‌ലിം ലീഗും എന്ന ധാരണയിലാണ് എത്തിയത്. കോൺഗ്രസ് നോമിനി പ്രസിഡന്റ് ആകുമ്പോൾ വൈസ് പ്രസിഡന്റായി ലീഗും രണ്ടര വർഷത്തിനു ശേഷം തിരിച്ചും പദവികൾ കൈമാറാനാണ് ധാരണ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാകണം എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വനിതാ സംവരണമുള്ള […]
Read more