Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി നഗരസഭ  തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് എല്‍ഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് നടന്നത് യഥാര്‍ത്ഥ ജനവിധിയല്ലെന്നും പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചതാണെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരത്തില്‍ വോട്ടുകള്‍ നേടിയ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലെ മുന്ന് പ്രമുഖ നേതാക്കള്‍ വാര്‍ഡുകള്‍ വീതം വെച്ചെടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തെനിതെരെ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു ഭരണം നഷ്ടമാക്കുമെന്ന് മനസിലാക്കിയപ്പോഴാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചതെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ എല്‍ഡിഎഫ് നടത്തുമെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എൽ ഡി എഫ് നേതക്കളായ ടി.പി. ജോണി, എം.എൻ ശശിധരൻ , അനിൽ കദളിക്കാടൻ: വി.ജെ.ജോജി എന്നിവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer