എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണുകളിലെ ടീമിന്റെ മോശം പ്രകടനങ്ങൾ കാരണം ആരാധകർ വലിയ നിരാശയിലായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി കപ്പ് മോഹവുമായി കാത്തിരുന്ന ആരാധകർക്ക് കാത്തിരിപ്പ് മാത്രമാണ് മിച്ചമായത്. ടീമിലെ പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കും ആരാധകർക്ക് വലിയ തിരിച്ചടിയായി. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീമിന്റെ മോശം പ്രകടനം കാരണം പുറത്താക്കുകയൂം ചെയ്തിരുന്നു. ടീം മാനേജ്‌മെന്റുമായി ബ്രേക്ക് അപ്പായിയിരുന്നു മഞ്ഞപ്പട.
ഇന്ന് കൊച്ചിയില്‍ ഹോം മത്സരം കളിക്കാൻ ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുമ്പോള്‍ കയ്യടിക്കാന്‍ മഞ്ഞപ്പട വരില്ല. എന്നാൽ, ടീമിനുവേണ്ടി ആർപ്പുവിളിക്കാൻ മഞ്ഞപ്പട വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പുതിയ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. ഇനിയുള്ള മത്സരങ്ങളില്‍ നല്ല പ്രകടനം ഉറപ്പു തരാം. വിജയങ്ങള്‍ ടീം നേടും. ആരാധകര്‍ അര്‍ഹിക്കുന്ന ടീമായി തന്നെ മുന്നോട്ട് പോകുമെന്നാണ് കോച്ച് ആരാധകർക്ക് നൽകിയ ഉറപ്പ്. വിഷുദിനത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി വിജയത്തുടർച്ച ഉണ്ടായാൽ ആരാധകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്.




