Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കുന്ദമംഗലത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സംഗമം നടന്നു

കോഴിക്കോട് :കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥി സംഗമം കുന്ദമംഗലം പഞ്ചായത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ജനം നിറഞ്ഞ ശക്തിയാർജ്ജിത വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമ്പോൾ, ഷാഫി പറമ്പിൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു.സി. രാമൻ, കെ.എം. അഭിജിത്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് […]
Read more

അപകടം തളർത്താത്ത പോരാട്ടം; വീൽചെയറിൽ വോട്ടു ചോദിച്ച് ഷൈജു

തിരുവനന്തപുരം : പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി. കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ […]
Read more

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത […]
Read more

ഐഎംഎ കാരക്കോണം ബ്രാഞ്ച് ഭാരവാഹികൾ സമ്മേളനം നടത്തി

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ചിന്റെ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ്, ഡോ. അലക്സ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയിൽ നടന്നു. മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. മാർത്താണ്ഡപിള്ള മുഖ്യാതിഥിയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവലൻ, ഐഎംഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ഡോ. ജെ.ബെന്നെറ്റ് എബ്രഹാമിനെയും സെക്രട്ടറിയായി ഡോ. രാഹുൽ ചന്ദ്രനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. അനു ജെ.(വൈസ് പ്രസി.), ഡോ. ആൽവിൻ രാജ്, […]
Read more

എസ്ഐആർ ആശങ്കകൾ ഒഴിവാക്കണം: കെഎടിഎഫ്

മലപ്പുറം: എസ്ഐആർ ൻ്റെ പേരിൽ ഉദ്യോഗസ്ഥരെ പ്രയാസപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെഎടിഎഫ് കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊണ്ടോട്ടി ഐസ കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എം ടി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻ്റ് കെ പി അഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.ടി റഷീദ് മാസ്റ്റർ പ്രമേയഭാഷണം നടത്തി. പി. പി നസീഫ് മാസ്റ്റർ, കെ. പി അബ്ദുസ്സമദ്, യൂനുസ് മാസ്റ്റർ, ശലബി അഹമ്മദ് , അലി […]
Read more

കോൺഗ്രസ് വിമതൻ പിന്മാറിയില്ല; വാഴക്കാട് വാശിയേറിയ പോരാട്ടം

മലപ്പുറം: വാഴക്കാട് യു.ഡി.എഫ് സ്ഥാനാർഥി മുസ്തഫ വാഴക്കാടിനെതിരെ മത്സര രംഗത്ത് ഉറച്ചുനിന്ന് പ്രവാസി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കൂടിയായ സി.പി അബൂബക്കർ ഇദ്ദേഹം വാഴക്കാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി കൂടിയാണ്.വാഴക്കാട് വാർഡ് അഞ്ചിൽ ഇപ്പോൾ നാല് സ്ഥാനാർഥികളായതോടെ ഇത്തവണ മത്സരം വാശിയേറും. കഴിഞ്ഞ തവണ കോൺഗ്രസിലെ ശമീന സലീം വിജയിച്ച് പ്രസിഡൻറായ വാർഡാണിത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയാർയി മുസ്തഫ വാഴക്കാടും എൽ.ഡി. എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ബി.കെ. അബ്ബാസും ബി.ജെ. പി സ്ഥാനാർഥിയായി ശ്രീനിവാസൻ ചെറുവായൂരും […]
Read more

മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജം

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം. 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെട്ടുപ്പിനായി ഉപയോഗിക്കുക. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ജില്ലയിലെ വെയർ ഹൗസിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടികൾ ശനിയാഴ്ച മുതൽ സിവിൽ സ്റ്റേഷനിലെ വെയർ ഹൗസിൽ ആരംഭിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ […]
Read more

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ടോയ്ലറ്റ് ബ്ലോക്ക് തകർത്ത് സാമൂഹ്യവിരുദ്ധർ

തൃശ്ശൂർ : എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നു. കുറച്ച് ദിവസങ്ങൾ മുമ്പ് മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ടോയ്ലറ്റിലെ മേൽക്കൂര, ടാപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. സ്കൂളിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും പ്രതികൾ നശിപ്പിച്ചിരിക്കുന്നു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

ജില്ലാ സ്കൂൾ കലോത്സവം ആലത്തൂരിൽ

പാലക്കാട് : ജില്ലാ സ്കൂൾ കലോത്സവം ആലത്തൂരിൽ ശനിയാഴ്ച തുടങ്ങും. അഞ്ചു ദിവസങ്ങളിൽ ഇരുപതോളം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഴായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ആദിവാസി ഗോത്രകലകൾ ഉൾപ്പെടെ 300-ലേറെ ഇനങ്ങളിലായാണ് മത്സരങ്ങൾ. പ്രധാനവേദിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ 9.30-ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീന ബീവി പതാക ഉയർത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ പത്രസമ്മേളനത്തിൽ പറഞ്ഞു.29-ന് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിലാണ് രചനാ മത്സരങ്ങൾ. 30-ന് മത്സരമില്ല. ഒന്നിന് വൈകീട്ട് നാലിന് ജില്ലാ […]
Read more

തെരുവുനായയുടെ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

പാലക്കാട്: മുടപ്പല്ലൂർ പേവിഷബാധയുണ്ടെന്ന സംശയമുള്ള തെരുവുനായയുടെ ആക്രമണത്തിൽ മുടപ്പല്ലൂരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് ദേവ് (8), അനുസ്മയ (12) അടക്കമുള്ളവർക്ക് സ്കൂൾവളപ്പിൽ വെച്ചാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു വ്യക്തിയും, ക്ഷേത്ര ദർശനത്തിന് എത്തിയ മറ്റൊരാളും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചക്കാന്തറ പ്രകാശ് (50), തെക്കുഞ്ചേരി കുട്ടൻ (59), പനംകുളമ്പ് വിനു (45) എന്നിവരാണ് മറ്റ് പരിക്കേറ്റവർ. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സമീപത്തുള്ള വളർത്തുനായകളെയും തെരുവുനായകളെയും ഈ […]
Read more
Advertisement
WhiteswanTV Footer