Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

മെഡിക്കൽ കോളേജിൽ മലമ്പുഴപദ്ധതിയിൽനിന്നുള്ള വെള്ളം മുടങ്ങിയിട്ട് മാസങ്ങൾ

പാലക്കാട് : മെഡിക്കൽ കോളേജിൽ മലമ്പുഴപദ്ധതിയിൽനിന്നുള്ള വെള്ളം മുടങ്ങിയിട്ട് മാസങ്ങൾ. മലമ്പുഴവെള്ളം ടാങ്കിൽ സംഭരിക്കുന്നുണ്ടെങ്കിലും മോട്ടോർ തകരാറിലായതിനാൽ മെഡിക്കൽകോളേജിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കുന്നില്ല. മോട്ടോർ കത്തിപ്പോവുകയായിരുന്നു. നിലവിൽ കുഴൽക്കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. മോട്ടോർ കേടുപാട്‌ തീർക്കുന്നതിനായി നൽകിയിട്ടുണ്ടെങ്കിലും തിരികെ ലഭിച്ചിട്ടില്ല. പണം നൽകുന്നതിലെ കാലതാമസമാണ് മോട്ടോർ തിരികെലഭിക്കുന്നതിന് തടസ്സമെന്നാണ് സൂചന. തുക നൽകുന്നതിനുള്ള കത്തിടപാടുകൾ പുരോഗതിയിലാണ്. മെഡിക്കൽകോളേജിന്റെ പരിസരത്ത് കടകൾ കുറവായതിനാൽ ഇവിടെയെത്തുന്നവർക്ക് കുടിവെള്ളം വാങ്ങാനും ബുദ്ധിമുട്ടാണ്.
Read more

കോട്ടയം ജില്ലയിൽ തിരഞ്ഞെടുപ്പ്  ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്

കോട്ടയം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽനിന്ന് ശനിയാഴ്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്ക് നൽകിത്തുടങ്ങും. ബ്ലോക്ക്, മുനിസിപ്പൽ റിട്ടേണിങ് ഓഫീസർമാർക്കാണ് വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്നത്. കോട്ടയം ജില്ലയിലെ പതിനൊന്നു ബ്ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള പതിനേഴു വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പ്  ദിവസത്തിന്റെ തലേന്നാണ് പോളിങ് […]
Read more

പയ്യോളി നഗരസഭ പ്രചരണച്ചൂടിൽ

കോഴിക്കോട് : കോഴിക്കോട് പയ്യോളി നഗരസഭ പ്രചണച്ചൂടിൽ. രണ്ടു തവണ ഭരണം പിടിച്ച യു.ഡി.എഫ് ഒരു ഹാട്രിക് സ്വപ്നം കാണുമ്പോൾ അതിന് തടയിടാൻ എൽ.ഡി.എഫും, കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് മെച്ചപ്പെടുത്താൻ ബി.ജെ.പിയും കടുത്ത മത്സരത്തിലാണ്. ജനക്ഷേമ പദ്ധതികൾ ഒരുപാട് നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇടതിനു കഴിഞ്ഞ തവണ വോട്ടു ചെയ്തവരിൽ ഓരോ വാർഡിലും കുറഞ്ഞത് 25 പേരെങ്കിലും എല്ലാ വാർഡുകളിലും യു.ഡി.എഫിന് വോട്ട് ചെയ്യും എന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചത് […]
Read more

നാമ നിർദേശ പത്രിക നൽകാൻ സഹായിച്ചയാളെ ചോദ്യം ചെയ്തു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിനെതിരായ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവെ സമരസമിതി ചെയർമാനും, താമരശ്ശേരി മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുമായ കുടുക്കിൽ ബാബുവിനെ നാമ നിർദേശ പത്രിക നൽകാൻ സഹായിച്ചയാളെ താമരശ്ശേരി പൊലീസ് ചോദ്യം ചെയ്തു. മാഹി ചെറുകല്ലായി പൊന്നാമ്പത്ത് സൽമാനെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സൽമാനെ വിട്ടയച്ചു. ആഭ്യന്തര വിമാന സർവീസ് വഴി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ കുടുക്കിൽ ബാബുവിനെ ഇക്കഴിഞ്ഞ 18 ന് […]
Read more

വോട്ടു കഥയുമായി ലീപ്; കോട്ടയം കലോത്സവത്തിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണം

കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കലയുടെ പോരാട്ടങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ലീപ്’ (ലോക്കൽ ഇലക്ഷൻ അവയർനസ് പ്രോഗ്രാം) സ്റ്റാൾ ശ്രദ്ധേയമായി. ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഈ സ്റ്റാളിൽ ‘വോട്ടു കഥ, സമ്മാനം നേടാം’ എന്ന പരിപാടി സംഘടിപ്പിച്ചു. ഇവിടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ വേദിയിൽ അവതരിപ്പിച്ച മത്സരാർഥികൾക്ക് മധുരപലഹാരങ്ങളാണ് സമ്മാനമായി ലഭിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ […]
Read more

ചങ്ങനാശേരി പാറേൽ പള്ളിയിൽ അമലോദ്‌ഭവതിരുനാൾ

കോട്ടയ: ചങ്ങനാശ്ശേരിയിൽ പുരാതനമായ പാറേൽപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൽ അമലോദ്‌ഭവ തിരുനാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടനകേന്ദ്രം റെക്ടർ മോൺ. മാത്യു ചങ്ങങ്കരി, അതിരൂപത പ്രൊക്യുറേറ്റർ ഫാ.ആന്റണി മാളേക്കൽ, വികാരി ഫാ.ജേക്കബ് വാരിക്കാട്ട് എന്നിവർ അറിയിച്ചു. പെരുന്നാളിനുള്ള  കൊടിയേറ്റ് ഡിസംബർ ഒന്നിനും, തിരുനാൾ എട്ടിനും, കൊടിയിറക്കുതിരുനാൾ 14-നും ആഘോഷിക്കും. ആറുവരെ തീയതികളിൽ രാവിലെ 5.30-നും 7.15-നും 11-നും 12-നും വൈകീട്ട് 4.30-നും മധ്യസ്ഥപ്രാർഥന, വചനസന്ദേശം, കുർബാന, ആറിന് ജപമാല പ്രദക്ഷിണം. ഒന്നാം തിയതി വൈകീട്ട് 4.15-ന് വിവിധ കൂട്ടായ്മകളിൽനിന്ന്‌ ജപമാല […]
Read more

കുറവിലങ്ങാട് മണ്ഡലം യുഡിഎഫ് കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു

കോട്ടയം: പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ കുറവിലങ്ങാട് മണ്ഡലം യു.ഡി.എഫ്. കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് നടന്ന ചടങ്ങിൽ, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്, കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് എന്നിവരടക്കമുള്ള മറ്റ് പ്രമുഖ യു.ഡി.എഫ്. നേതാക്കളും പങ്കെടുത്തു. പ്രാദേശിക തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാനുമാണ് കൺവെൻഷൻ ലക്ഷ്യമിട്ടത്. നേതാക്കളും പ്രവർത്തകരും പങ്കെടുത്ത സംഗമം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കുറവിലങ്ങാട് […]
Read more

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ യോഗം നടന്നു

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിനും സംശയ നിവാരണത്തിനുമായി ജില്ലാ പഞ്ചായത്തംഗങ്ങളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എസ്. മോഹനപ്രിയ, എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർ എ.എസ്. ബിജേഷ്, പി.ടി. പ്രസാദ് എന്നിവർ പങ്കെടുത്തു.
Read more

ടൂറിസ്സതിന്  ഭീഷണിയായി മാലിന്യം

കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളും വഴിയോരങ്ങളും സാമൂഹികവിരുദ്ധ സംഘങ്ങളുടെ പിടി‌യിൽ. മാലിന്യം തള്ളലും പതിവാകുന്നതായി പരാതി. നാലുമണിക്കാറ്റ്, കൈപ്പുഴക്കാറ്റ്, കല്ലറക്കാറ്റ് തുടങ്ങിയ പേരുകളിൽ നീണ്ടൂരിലെ ഗ്രാമീണ ടൂറിസം മേഖലകളിലാണ് സാമൂഹികവിരുദ്ധർ കയ്യടക്കിയിരിക്കുന്നത്. അർദ്ധരാത്രി കഴിഞ്ഞാൽ വിവിധ സ്ഥലങ്ങളിൽ നിന്നാണ് മദ്യപസംഘങ്ങൾ ഇവിടെ എത്തുന്നത്. മദ്യപാനത്തിനു ശേഷം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പാടശേഖരത്തിൽ  വലിച്ചെറിയുകയാണ് പതിവ്.  ഈ മേഖലയിലെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പാതയോരങ്ങളും മാലിന്യംതള്ളൽ കേന്ദ്രമായി മാറി. മുടക്കാലി പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിലാണ്. ശുചിമുറി മാലിന്യം, […]
Read more

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; മലപ്പുറം പച്ചപ്പടക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കളക്ടർ ഉത്തരിട്ടു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടി […]
Read more
Advertisement
WhiteswanTV Footer