Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

മൈക്കുംകുത്തി കരാറുകാരെ ശകാരിച്ച് കടകംപള്ളി; ട്രോളി എതിരാളികളും

തിരുവനന്തപുരം : ശ്രീകാര്യം റോഡ് നിർമാണം മാസങ്ങളായി ഇഴയുന്നതിൽ പ്രതിഷേധിച്ച്‌ ഷർട്ടിൽ മൈക്കുകുത്തി ക്യാമറയ്ക്കുമുന്നിൽ കരാറുകാരെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോൾ ആക്കി എതിരാളികളും. കഴിഞ്ഞദിവസമാണ് ചേന്തി കല്ലമ്പള്ളി റോഡിലെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നഭാഗത്ത് കടകംപള്ളി സുരേന്ദ്രൻ എത്തിയത്. പെട്ടെന്നു തീർത്തില്ലെങ്കിൽ പണിചെയ്യാൻ അനുവദിക്കില്ലെന്നും നിർത്തിപ്പോകേണ്ടിവരുമെന്നും പറഞ്ഞ് കരാറുകാരിൽ ചിലരെ വിരട്ടുകയും മറ്റുള്ളവരെ ഫോണിലൂടെ ശകാരിക്കുകയും ചെയ്തു. തുടർന്ന് കരാറുകാരുടെ തോന്ന്യാസം നടക്കില്ലെന്നും കരാറുകാരെ നിർത്തിപ്പൊരിച്ച കടകംപള്ളി സുരേന്ദ്രൻ മാസ് ആണെന്നുമുള്ളതരത്തിൽ സിപിഎം […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാൻ സിഐടിയു തീരുമാനം

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ സിഐടിയു (CITU) പേരാമ്പ്ര പഞ്ചായത്ത് കുടുംബ സംഗമം തീരുമാനിച്ചു.​ പേരാമ്പ്ര ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമം സിഐടിയു നേതാവ് എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.​സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് സംസാരിച്ചു. കൂടാതെ, പേരാമ്പ്ര പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളായ ടി.പി. കുഞ്ഞനന്തൻ, കെ. ബാബു, […]
Read more

ബോധവത്കരണത്തിന് വേറിട്ട താളം; കാലൻ കലോത്സവ വേദിയിൽ പ്രേക്ഷകരെ ആകർഷിച്ചു

കോഴിക്കോട് : റവന്യു ജില്ലാ കലോത്സവ വേദിയിൽ കാലന്റെ വരവ് പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകർന്നു. “എന്നെ തോൽപ്പിക്കാൻ പറ്റില്ല” എന്ന മുദ്രവാക്യത്തോടെ കാണികൾക്കിടയിലൂടെ നടന്ന കലാകാരൻ, വരും തെരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ സന്ദേശം സുഗമമായി എത്തിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ പാലിക്കുക എന്ന ലക്ഷ്യമാണെങ്കിലും കാലൻ മുന്നോട്ടുവെച്ച സന്ദേശത്തിൽ, പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിയാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടതും, രോഗങ്ങൾ തടയുന്നതിനുള്ള പ്രായോഗിക മാർഗങ്ങളും ഉൾപ്പെടുത്തി. യുദ്ധപരമായ ഒരു ഉദ്ദേശമല്ല, ചിന്തനാത്മക ബോധവത്കരണമാണ് ലക്ഷ്യം. […]
Read more

സംസ്ഥാന സർക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് യോഗ്യത നേടി മൂർക്കനാട് ജിയുപി സ്കൂൾ

മലപ്പുറം: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംസ്ഥാന തല മത്സരത്തിലേക്ക് അരീക്കോട് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ യോഗ്യത നേടി. പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത കേരളത്തിലെ 1000 സ്കൂളുകളിൽ നിന്ന് ആദ്യറൗണ്ട് കടന്ന 85 വിദ്യാലയങ്ങളുടെ പട്ടികയിലാണ് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ ഇടം പിടിച്ചത്. 20000 രൂപ വീതമാണ് പ്രാഥമിക റൗണ്ട് കടന്ന വിദ്യാലയങ്ങൾക്ക് കാഷ് പ്രൈസ് നൽകുന്നത്. അരിക്കോട് ഉപജില്ലയിൽ നിന്ന് ആദ്യ […]
Read more

പെരുമണ്ണയിലെ യുഡിഎഫ് സ്ഥാനാർഥികൾ

കോഴിക്കോട് : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമണ്ണയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.) 22 വാർഡുകളിലേക്കുമുള്ള വനിതകൾക്കും യുവാക്കൾക്കുംപ്രാതിനിധ്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടുന്നു. ​വാർഡ് തലത്തിൽ മത്സരിക്കുന്ന പ്രമുഖർ ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷനിൽ നിന്നുംഅഡ്വക്കറ്റ് പി ഭവിത, ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ സീന, പെരുമണ്ണ ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് ബബിത വിനോദ്, പുത്തൂർമഠം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് എം സമീറ, പയ്യടിമേത്തൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് ടി കെ സിറാജുദ്ദീൻ, പൂവാട്ടുപറമ്പ് ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് രാധ ഹരിദാസ്, ഒന്നാം വാർഡിൽ നിന്നും പി സനൂപ് പുതുക്കിടി, രണ്ടാം വാർഡിൽനിന്നും കെ പി രാജീവ്, മൂന്നാം വാർഡിൽ നിന്നും അബ്ദുൽ നിസാർ എൻ ടി, നാലാം വാർഡിൽ യുകെ റുഹൈമത്ത്, അഞ്ചാം വാർഡിൽ മുതുമന നളിനി ടീച്ചർ, ആറാം വാർഡിൽ ഫിമിലിപുൽപറമ്പൽ, ഏഴാം വാർഡിൽ നിഷ ടീച്ചർ, എട്ടാം വാർഡ് ബില്‍സി ടിപി, ഒമ്പതാം വാർഡ് ശ്രീകലകോട്ടപൊയിൽ, പത്താം വാർഡ് വടക്കേതോടിയിൽ വിടി മനോജ്, പതിനൊന്നാം വാർഡ് ആർ എംഉമ്മു ജമീല, പന്ത്രണ്ടാം വാർഡ് പ്രഭാവതി ടീച്ചർ, പതിമൂന്നാം വാർഡ് എംപി അബ്ദുൾ മജീദ്, പതിനാലാം വാർഡ് കെ ഇ മുഹമ്മദ് ഫസൽ, പതിനഞ്ചാം വാർഡ് എ ടി മുനീർ, പതിനാറാം വാർഡ്പ്രിയങ്ക, പതിനേഴാം വാർഡ് തെക്കേ തൊടികയിൽ സുബ്രഹ്മണ്യൻ, പതിനെട്ടാം വാർഡ് ആയിഷാബികുമ്മങ്ങൽ, പത്തൊമ്പതാം വാർഡ് പ്രേമരാജൻ പുത്തൻപുരയിൽ, ഇരുപതാം വാർഡ് രമ്യ തട്ടാൻ, ഇരുപത്തിയൊന്നാം വാർഡ് മുഹമ്മദ് ഫായിസ് കെ പി, ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻനെടുംപറമ്പിൽ  ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻ നെടുംപറമ്പിൽ എന്നിവരാണ് യു ഡി എഫിനായി അങ്കം കുറിക്കുന്നത്. ​സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു.ഡി.എഫ്. തെരഞ്ഞെടുപ്പ്പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു.
Read more

അനുഗ്രഹ പ്രഭാഷണം സംഗമം നടന്നു

മലപ്പുറം: താനൂർ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിൽ ചെറുകോട് ആഞ്ജനയ ആശ്രമം ആചാര്യൻ സംപൂജ്യ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതിയുടെ അനുഗ്രഹ പ്രഭാഷണം നടന്നു. ആചാര്യനെ പൂർണകുഭംത്തോടുകൂടി ക്ഷേത്രം പൂജാരി രാജീവ് ആവേനും ക്ഷേത്ര സമിതി ഭാരവാഹികളും മാതൃസമിതിയും ചേർന്ന് ക്ഷേത്ര സന്നിധിയിലേക്ക് ഭക്തി ആദരപൂർവ്വം സ്വീകരിച്ചു. തുടർന്ന് സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രവിക്കാൻനൂറ് കണക്കിന് ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു, ചടങ്ങിൽ ഷൺമുഖൻ നന്ദയിൽ അധ്യക്ഷനായി, സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി സംസാരിച്ചുസുരേഷ് പുല്ലാട്ട് സ്വാഗതം […]
Read more

ലൈംഗിക പീഡന ആരോപണം; സിപിഎം, കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന സിറ്റിംഗ് എംഎൽഎമാർ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളിൽ കുറ്റപത്രം ഉള്ളപ്പോൾ, കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റും എൽദോസ് കുന്നപ്പള്ളിയും ബലാൽസംഗ കേസുകളിൽ വിചാരണ നേരിടുകയാണ്. കൊല്ലം എംഎൽഎയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളിൽ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ […]
Read more

ചെറിയമുണ്ടം പഞ്ചായത്ത് കായികമേള; ഇരിങ്ങാവൂർ ജി എം എൽ പി സ്കൂൾ ചാമ്പ്യന്മാർ

മലപ്പുറം : ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നവംബർ 27 ന് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് തല എൽ പി സ്കൂൾ കായികമേളയിൽ 63 പോയിന്റ് നേടി ഇരിങ്ങാവൂർ ജി എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. 42 പോയിന്റോടെ പൊന്മുണ്ടം സൗത്ത് ജി എം എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, 27 പോയിന്റ് നേടി തലക്കടത്തൂർ എം ടി ഐ എച്ച് എസ് എസ് മൂന്നാം സ്ഥാനവും […]
Read more

ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയം നേടുമെന്ന് എ ആർ ശ്രീകുമാർ

തൃശ്ശൂർ’:ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻ ഡി എ മികച്ച വിജയം നേടുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു. എൻ എ ചാലക്കുടി മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച സ്ഥാനാർഥികളാണ് എൻഡിഎക്ക് ഉള്ളത്. നിലവിലെ ബിജെപി ജന പ്രതിനിധികളുടെ പ്രവർത്തനം മാതൃകപരമായിരുന്നു. കേരളവും  അനുകൂലമായി വിധിയെഴുതാവു മെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുനിസിപ്പൽ ഇൻ ചാർജ് ടി വി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് […]
Read more

ഓപ്പറേഷൻ തിയേറ്ററിൽ  സംഗീതക്കച്ചേരി; പാട്ടു പാടി ഓപ്പറേഷൻ നടത്തി ഡോക്ടർ

കോട്ടയം: ഓപ്പറേഷൻ തിയേറ്ററിൽ പാട്ട് പാടി ഡോക്ടർ. കോട്ടയം ടൗണിൽ ഉള്ള ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ഓർത്തോ സർജനായ ഡോ. ജെ.ആർ. ഗണേഷ് കുമാർ. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ താരം. കഴിഞ്ഞ  ചൊവ്വാഴ്ചയായിരുന്നു സംഭവം. കൈക്കുഴയ്ക്കേറ്റ പൊട്ടലിനു ചികിത്സയ്ക്കായാണു കോട്ടയംകാരി എൺപത്തിനാലു വയസുള്ള വനിത ഡോ. ഗണേഷിനെ സമീപിച്ചത്. പരിശോധനയിൽ ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ സമ്മർദം ലഘൂകരിക്കുന്നതിനായി സംസാരിച്ചപ്പോഴാണ് ഇവർ നല്ലൊരു ഗായികയാണെന്ന വിവരം ഡോക്ടർ അറിഞ്ഞത്.  പേടി ഒഴിവാക്കുന്നതിനായി ഒരു പാട്ടു പാടുമോ […]
Read more
Advertisement
WhiteswanTV Footer