പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കർശന നടപടി സ്വീകരിക്കണം. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഗാംഗുലി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ – പാക്കിസ്ഥാൻ പരമ്പരകള്‍ നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും […]
Read more