Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ: പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാൾ

പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ. യോജനയിലൂടെ ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ആയി ലഭിക്കും .മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ഈ പദ്ധതിയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനായി ഞാൻ നാളെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള […]
Read more

ആവശ്യപ്പെട്ടത് ഈ മൂന്ന് കാര്യങ്ങൾ തമിഴ്നാട് ഗവർണർക്ക് നിവേദനം നൽകി വിജയ്

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്ക് നിവേദനം നൽകി . പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം,ക്രമസമാധാനം ഉറപ്പാക്കണം വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ.തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു. അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ […]
Read more

ഭോപ്പാല്‍ ദുരന്തം: 40 വര്‍ഷത്തിനൊടുവില്‍ മാലിന്യം നീക്കുന്നു

1984 ഡിസംബർ രണ്ടിനു രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തം ഉണ്ടാകുന്നത് . യൂണിയൻ കാർബൈഡ് ഫാക്റ്റിയില്‍നിന്ന് മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷ വാതകം ചോർന്ന് ആയിരങ്ങളാണ് മധ്യപ്രദേശദേശിലെ ഭോപ്പാലിൽ പിടഞ്ഞു വീണ് മരിച്ചത് . കൂടാതെ അഞ്ച് ലക്ഷത്തോളം പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇതു കാരണമുണ്ടായി. ഒടുവിൽ ഇതാ നാല്‍പ്പത് വർഷത്തിനൊടുവില്‍ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിലെ മാരകമായ മാലിന്യങ്ങള്‍ 250 കിലോമീറ്റർ ദൂരത്തേക്കു നീക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഇൻഡോറിനടുത്ത് പീതംപൂരിലാണ് ഇതിനു […]
Read more

പാചകവാതകം മുതൽ റീചാർജ് വരെ വമ്പിച്ച മാറ്റങ്ങളുമായി വരുന്നു 2025

രാജ്യം മുഴുവൻ 2025 നെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് .പലസ്ഥലങ്ങളിലും ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .എന്നാൽ ഇനി വരുന്ന വർഷം സാധാരണക്കാരനെ സംബന്ധിച്ച് കുറച്ച കടുപ്പം തന്നെയാണ് . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങൾക്കും ഇരട്ടിവിലയാകുകയാണ് ഇത് സാദാരണക്കാരൻ തീർച്ചയായും ഒരു ഇരുട്ടടി തന്നെയാണ് .ജിഎസ്‌ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് പാചക വാതകം […]
Read more

ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമില്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ദത്തെടുക്കുന്നതിന് പിതാവായ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയുടെയും അവരുടെ രക്ഷിതാക്കളുടെയും സമ്മതം മാത്രം മതിയെന്ന് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വ്യക്തമാക്കി.കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും അതിജീവിതയും അമ്മയും ചേർന്ന് നൽകിയ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവിന്റെ സമ്മതം ഇല്ലാത്തതിനാൽ ബെംഗളൂരുവിലെ യലഹങ്ക സബ് രജിസ്ട്രാർ ദമ്പതികളുടെ അപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്താണ് ഹർജി. ‘അപേക്ഷ അപൂർണ്ണമാണ’ന്ന കാരണമാണ് സബ് രജിസ്ട്രാർ തള്ളിയത്. പോക്സോ കേസിൽ അറസ്റ്റിലായ […]
Read more

പുതുവർഷ സമ്മാനം; കണ്ണാടിപ്പാലം ഇന്ന് തുറക്കും

കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം, ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ട് നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പാലം നിർമിച്ചതെന്ന് […]
Read more

ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട അധ്യാപകനെ കളിയാക്കിയ വിദ്യാർത്ഥിക്ക് മർദനം

ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഝാന്‍സിയിൽ ക്ലാസ് മുറിയിലിരുന്ന് അശ്ലീല വിഡിയോ കാണുകയായിരുന്ന അധ്യാപകനെ കളിയാക്കിയ വിദ്യാർത്ഥിക്ക് മർദനമേറ്റു. എട്ടുവയസുകാരനെയാണ് അധ്യാപകൻ കുല്‍ദീപ് യാദവ് ക്രൂരമായി മ‌ർദ്ദിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ക്ലാസിലിരുന്ന് കുല്‍ദീപ് യാദവ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടു. ഇത് കണ്ട് കുട്ടികള്‍ കളിയാക്കി ചിരിച്ചത് അധ്യാപകനെ പ്രകോപിപ്പിച്ചു. തുടർന്ന് എട്ട് വയസുകാരന്റെ മുടിയിൽ പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.
Read more

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്: ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐ പി എസിന് എതിരെ നടപടി എടുക്കാനാണ് കോടതി ഉത്തരവിട്ടത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം. കേസിൻ്റെ എഫ്ഐആർ ചോർന്നതിലാണ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവായത്. പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിവാക്കിയെന്ന് വിമർശനം. ഡിസംബർ 23 നാണ് സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.
Read more

പുതുവർഷത്തിനോടനുബന്ധിച്ച് അയോധ്യ രാമമന്ദിർ ദർശന സമയം നീട്ടി

ജനുവരി 22-ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ പുതുവത്സരമായതിനാൽ ഭക്തജങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതിനാൽ ദർശന സമയം നീട്ടി. അയോധ്യയിലെ എല്ലാ താമസ സൗകര്യങ്ങളും പൂർണ്ണമായി ബുക്കുചെയ്ത് കഴിഞ്ഞിരിക്കുകയാണ്. ജനുവരി 15 വരെയാണ് ബുക്കിംഗ് ഉള്ളത്. ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുറികൾക്ക് 10000 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് ഉള്ളത്. അയോധ്യയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ മാത്രം ഏഴ് കോടി വിനോദസഞ്ചാരികൾ സന്ദർശിച്ചു. വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ […]
Read more

2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് അജിത് പവാർ

2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് എൻസിപി. 11 പേരടങ്ങുന്ന പട്ടികയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബുരാരിയിൽ രത്തൻ ത്യാഗി, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഛത്തർപൂരിൽ നരേന്ദർ തൻവർ , ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, മംഗോൽപുരിയിൽ നിന്ന് ഖേം ചന്ദ്, ലക്ഷ്മി നഗറിൽ നിന്ന് നമഹ, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, ഗോകുൽപുരിയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer