Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

മൻമോഹൻ സിങ്ങിന് നിത്യനിദ്ര; നിഗംബോധ് ഘട്ടിലെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

മൻമോഹൻ സിങ്ങിന് വിടചൊല്ലി രാജ്യം. അന്ത്യകർമങ്ങൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ നിഗംബോധ് ഘട്ടിൽ അദ്ദേഹത്തിന് അന്ത്യവിശ്രമം. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം വിലാപയാത്രയോടെ യമുന തീരത്ത് എത്തിച്ച് സംസ്കരിച്ചു. പ്രധാനമന്ത്രി, രാഷ്‌ട്രപതി, ആഭ്യന്തര മന്ത്രി തുടങ്ങിയവരെല്ലാം അന്തിമോപചാരം അർപ്പിച്ചതിന് ശേഷം സിഖ് മതാചാരപ്രകാരം ചടങ്ങുകൾ നടന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

മന്‍മോഹന്‍ സിങ്ങിന് വിടചൊല്ലി രാജ്യം; വിലാപയാത്ര നിഗംബോധ് ഘട്ടിലേക്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വിട ചൊല്ലി രാജ്യം. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങൾ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Read more

ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ സ്വകാര്യമെന്നു പറഞ്ഞ് മുഴുവനായും മാറ്റി നിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില നടപടികൾ പുറത്തു പറയാൻ കഴിയില്ല. എന്നാൽ സ്വത്ത് […]
Read more

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് ​ഇല്ല

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന തീരുമാനം. ഗവർണർ കാലാവധി കഴിഞ്ഞ് നാളെ ഒരു പരിഗണനയും ലഭിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകും. ധനമന്ത്രിയോട് തനിക്ക് പ്രീതി നഷ്ടപ്പെട്ടു എന്ന് പരസ്യമായി പ്രഖ്യാപിച്ചും, മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും വിമർശിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഒരു നല്ല യാത്രയയപ്പ് ആരിഫ് മുഹമ്മദ് […]
Read more

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; കോൺഗ്രസിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:45നാകും സംസ്കാരം. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ

ഗുരുഗ്രാം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടക അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. കുറച്ചു നാളായി സിമ്രാൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് പൊലീസിൽ വിവരം അറിയിക്കുന്നത്. […]
Read more

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; ജീവനൊടുക്കി മാതാപിതാക്കൾ

നന്ദ്യാൽ: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കി. ട്രാൻസ്ജെൻഡറുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയും കൗൺസിലിങ്ങിനുൾപ്പെടെ കൊണ്ടുപോയെങ്കിലും സുനിലിന്റെ തീരുമാനത്തിൽ മാറ്റം വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനവസാനിപ്പിച്ചത്.
Read more

പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഡൽഹി: ഡൽഹിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ഇയാൾ പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ അണച്ചു. തുടർന്ന് പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ […]
Read more

ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ട് വരുന്നു

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു വരുന്നെതെന്നാണ് റിപ്പോർട്ട് . 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്ബോ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് അനുമതി . ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer