Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ബിഎസ്എഫ് ജവാൻ പാക് കസ്റ്റ‍ഡിയിൽ: വിട്ടുകിട്ടാൻ പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റ് നടത്തും

ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ഫ്ലാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ ഇന്നു വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. 82 ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ.സാഹുവാണ് പാക്കിസ്ഥാന്റെ പിടിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു സാഹു, വിശ്രമിക്കാനായി തണൽ […]
Read more

പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലേക്ക്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തില്‍ അനന്ത്‌നാഗില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാഹുല്‍ അനന്ത്‌നാഗിലെത്തും. ഇന്ന് ആരംഭിക്കാനിരുന്ന കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. 27 മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ റാലി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Read more

സങ്കൽപ്പിക്കാനാകാത്ത ശിക്ഷ നൽകും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലില്ല തിരിച്ചടിയാകും നൽകുകയെന്ന് പ്രധാനമന്ത്രി നാരദന്ദ്ര മോദി. രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഈ ഭീകരാക്രമണം എന്നും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു. പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെ ശിക്ഷിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചതിനു […]
Read more

ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി ‌

ഇസ്ലാമാബാദ്: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ തിരക്കിട്ട നീക്കവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുന്നതിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ അടക്കം ദേശീയ സുരക്ഷാ സമിതി യോ​ഗത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോ​ഗത്തിൽ മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാർ എക്‌സിലൂടെ അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് […]
Read more

പഹൽ​ഗാം ഭീകരാക്രമണം; ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൻ ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം ചേരുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട മന്ത്രി തല സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ തീരുമാനമായത്.ഇന്ത്യ ചെലുത്തിയ ഉപരോധങ്ങൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാകിസ്ഥാനും. അതേസമയം കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യം. പഹൽഗാമിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സൈന്യം.പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി […]
Read more

പഹൽഗാം ഭീകരാക്രമണം: ഉടൻ തിരിച്ചടിക്കും, രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വ്യക്തവും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം മറ്റുള്ളതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൈനിക മേധാവികൾ അടക്കം പങ്കെടുത്ത ഉന്നതല യോഗത്തിന് ശേഷം ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പഹൽഗാമിൽ ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ട് ഭീകരർ ഹീനമായ ഒരു പ്രവർത്തി നടത്തി. അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. […]
Read more

പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കൂടാതെ ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യം. രാജ്യം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ യാത്രക്കാർക്കൊപ്പമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. […]
Read more

ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറി പാകിസ്ഥാൻ സൈന്യം; 2 ഭീകരരെ വധിച്ചു സുരക്ഷാസേന

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഉറിയിൽ ഭീകരരെ വധിച്ചു സൈന്യം. നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറിയ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. യുദ്ധ സന്നാഹത്തോടെയാണ് ഭീകരർ നുഴഞ്ഞുകയറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരിൽ നിന്ന് ആയുധങ്ങൾ, വെടികോപ്പുകൾ എന്നിവ കണ്ടെത്തി. നിലവിൽ പ്രദേശം സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ്. . അതേസമയം പകൽകാമിലെ ഭീകരാക്രമണം പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് ലക്ഷകർ ആണെന്നാണ് വിവരം. എന്നാൽ ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി അറിയിച്ചു. ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ […]
Read more

പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രി അറിയിച്ചു. അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. പൂഞ്ച് ജില്ലയിലെ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും.അതേസമയം, ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി […]
Read more

Recent News

Advertisement
WhiteswanTV Footer