Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറി പാകിസ്ഥാൻ സൈന്യം; 2 ഭീകരരെ വധിച്ചു സുരക്ഷാസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഉറിയിൽ ഭീകരരെ വധിച്ചു സൈന്യം. നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറിയ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. യുദ്ധ സന്നാഹത്തോടെയാണ് ഭീകരർ നുഴഞ്ഞുകയറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭീകരരിൽ നിന്ന് ആയുധങ്ങൾ, വെടികോപ്പുകൾ എന്നിവ കണ്ടെത്തി. നിലവിൽ പ്രദേശം സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ്. . അതേസമയം പകൽകാമിലെ ഭീകരാക്രമണം പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് ലക്ഷകർ ആണെന്നാണ് വിവരം. എന്നാൽ ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി അറിയിച്ചു.

ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് ദില്ലിയിൽ ചേരും.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer