Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പഹൽഗാമിൽ വൻ ഭീകരാക്രമണം ; മരണസംഖ്യ ഉയരുന്നു, 27 പേർ കൊല്ലപ്പെട്ടതായി വിവരം

ജമ്മു: കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടതായി വിവരം.അതേസമയം മരണസംഖ്യ സംബന്ധിച്ച്‌ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് […]
Read more

മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ യോഗം വത്തിക്കാനിൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതിയെ സംബന്ധിച്ച തീരുമാനമെടുക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു. മൃതദേഹം നാളെ പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. സംസ്കാര തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക. വത്തിക്കാനിൽ ഒൻപത് […]
Read more

എട്ട് ചീറ്റകള്‍കൂടി എത്തുന്നു; ആദ്യ സംഘം മേയില്‍ വരും

എട്ട് ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികയല്‍ ആരംഭിച്ചെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍യാദവ്.ബോട്‌സ്വാന,കെനിയ ന്നെിവിടങ്ങളില്‍ നിന്ന് രണ്ട് ഘട്ടങ്ങളായാണ് എട്ട് ചീറ്റകളെ എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.മെയ് മാസത്തോടെ ബോട്‌സ്വാനയില്‍ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. ഇതിനുശേഷം, നാല് ചീറ്റകളെ കൂടി കൊണ്ടുവരും. നിലവില്‍ ഇന്ത്യയും കെനിയയും തമ്മിലുള്ള ഒരു കരാറില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നു’മാണ് എന്‍ടിസിഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Read more

ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ക്ക് ദാരുണാന്ത്യം. പതിനാല് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ന് പലര്‍ച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read more

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. […]
Read more

മാംസാഹാരികളെ വൃത്തികെട്ടവരെന്ന് വിളിച്ചു; മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ സംഘര്‍ഷം

മുംബൈ: മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. മുംബൈ ഘാട്‌കോപ്പര്‍ മേഖലയില്‍ ഗുജറാത്തികളും മറാത്തി സംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.. മാംസവും മീനും കഴിച്ചതിന്റെ പേരില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാര്‍ മറാത്തികളായ കുടുംബങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. മാംസാഹാരം കഴിക്കുന്നവരെ വൃത്തിക്കെട്ടവരെന്ന് വിളിക്കുകയും മീനും മാംസവും പാചകം ചെയ്യരുതെന്ന് മറാത്തികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം ആര് എന്ത് കഴിക്കണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാനാകില്ലെന്നും മുംബൈയില്‍ അത് നടക്കില്ലെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്തെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് […]
Read more

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം കേൾക്കും

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും . ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വഖഫ് ഭേദഗതികളിലെ പല വ്യവസ്ഥകളും അധികാര പരിധി കടക്കുന്നുവെന്ന സൂചന ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം വാദത്തിനിടെ നല്‍കിയിരുന്നു. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ നോട്ടീഫൈ ചെയ്യരുതെന്നും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു ബോര്‍ഡുകളില്‍ മുസ്ലീംങ്ങളെ അനുവദിക്കുമോയെന്നും സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ […]
Read more

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായിയെ ശിപാര്‍ശ ചെയ്തു; സത്യപ്രതിജ്ഞ മേയ് 14ന്

ഡല്‍ഹി: ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ശിപാര്‍ശ ചെയ്തു. മേയ് 13ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിന് ശേഷം മേയ് 14ന് ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. അടുത്ത നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറ് മാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. 2007 ല്‍ രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് […]
Read more

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ഇഡി നീക്കത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡിയുടെ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ ഇഡി ഓഫീസുകള്‍ക്ക് മുന്നിലേക്ക് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. നാഷണൽ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനുമെതിരെ ഇന്നലെയാണ് ഇഡി […]
Read more

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.ഉടനടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer