Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. രാഷ്ട്രപതി നിയമനം അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 […]
Read more

യു ജി സി നെറ്റ് പരീക്ഷ തിയതി മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവ ആഘോഷങ്ങൾ കണക്കിലെടുത്താണ് പരീക്ഷ തിയതി മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
Read more

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറക്കും; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. മധ്യപ്രദേശിലെ ഗുണയിൽ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നീ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുക. സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലത്തിലും ഓരോ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളാണുള്ളത് കൂടാതെ, 428 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളും […]
Read more

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പ്രയാഗ്‌രാജിൽ; ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചു

ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തി. ശനിയാഴ്ച രാത്രി 40 അംഗസംഘത്തോടൊപ്പമാണ് ലോറീൻ ക്യാമ്പിലെത്തിയത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനും പോയത്. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും അവർ സ്വീകരിച്ചു. ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ട് ശിവലിംഗം പുറത്ത് നിന്ന് കണ്ടെന്നും കൈലാസാനന്ദ് ഗിരി […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി സോൻമാർഗ് തുരങ്കം ഉദ്ഘാടനം ചെയ്തു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സോൻമാർഗ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സോൻമാർഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുടർന്ന് തുരങ്കത്തിൻ്റെ നിർമ്മാണത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരുമായും നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.2,700 കോടി രൂപ ചെലവിലാണ് ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള […]
Read more

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി

പുതുച്ചേരി: പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയ്ക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പെൺകുട്ടി നിലവിൽ ജിപ്മർ ആശുപത്രിയിലാണ്. ശൈത്യകാലത്ത് സാധാരണ രീതിയിൽ റിപ്പോർട്ട്ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസിനെ (എച്ച്എംപിവി) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Read more

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിൽ വേലി നിര്‍മാണം; ആശങ്ക അറിയിച്ച് ബംഗ്ലാദേശ്

ദില്ലി: ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണത്തിൽ ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി. ധാക്കയിൽ വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ ആശങ്ക അറിയിച്ചത്. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയെന്ന് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കുറിപ്പിൽ വിളിച്ചുവരുത്തിയെന്ന് പറയുന്നില്ല. ഉഭയകക്ഷി കരാര്‍ ലംഘിച്ച് അതിര്‍ത്തിയിൽ വേലി കെട്ടാനുള്ള നീക്കം നടത്തിയെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. സുരക്ഷയ്ക്കായി അതിര്‍ത്തിയിൽ വേലി കെട്ടുന്നതിൽ ധാരണയുണ്ടെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം ധാരണ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും […]
Read more

തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 പ്രഖ്യാപനവുമായി കോൺഗ്രസ്

ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവ ഉഡാൻ യോജന എന്ന പേരിലാണ് സച്ചിന്റെ വാഗ്ദാനം.കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യുവാക്കളെ കയ്യൊഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോൺഗ്രസ് ആണെന്നും കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തൽ മാത്രമാണെന്നും . ബിജെപിയും ആം ആദ്മി പാർട്ടിയും കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഷീല ദീക്ഷിതിന്റെ കാലത്താണ് […]
Read more

‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം അനാച്ഛാദനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള മഹാകാവ്യം പുറത്ത് വന്നു. മോദിയുടെ പ്രവർത്തികളും ജീവിതവുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം. സംസ്കൃതത്തിലാണ് ഈ മഹാകാവ്യം അധ്യാപകനായ സോമനാഥ് ദാഷ് രചിച്ചിരിക്കുന്നത്.നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യത്തിന് പേര് നൽകിയിരിക്കുന്നത്.700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗുജറാത്തിലെ ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ […]
Read more

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധിയിൽ പുനപരിശോധനയില്ല

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി. 2023 ല്‍ പുറപ്പെടുവിച്ച വിധിയിൽ പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ച് തിരുത്തല്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.
Read more

Recent News

Advertisement
WhiteswanTV Footer