Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകും:മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപിൽ.വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് പ്രതികരിച്ചു.സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ഊർജിതമാക്കുകയാണ് ആം ആദ്മി പാർട്ടി. അതേസമയം കോൺഗ്രസും ബിജെപിയും കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ തെരഞ്ഞെടുപ്പ് റാലികൾ വരും ദിവസങ്ങളിൽ എഎപി ദില്ലിയിൽ […]
Read more

അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം: ഖനിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോ മേഖലയിലുള്ള ഖനിയിൽ വെള്ളപ്പൊക്കം. ഇന്നലെ രാവിലെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഖനിക്കുള്ളിൽ 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോ‍ർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിത ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട് പുറത്തുവന്നിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എസ് ഡി ആ‍‍ർഎഫ്, എൻഡിആ‍ർഎഫ് സേനാംഗങ്ങളും […]
Read more

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് വോട്ടെണ്ണല്‍ 8

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് . വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ആകെ 70 മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത് . 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത് .രാജ്യതലസ്ഥാനമായതുകൊണ്ടുതന്നെ ബിജെപിക്കും കോണ്‍ഗ്രസിനും എഎപിക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം […]
Read more

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Read more

ഡൽഹി പിടിക്കനാര് ? ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും .എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആംആദ്മി പാർട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നത് . അതേസമയം ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു . കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്. . […]
Read more

എച്ച്.എം.പി.വി: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്.എം.പി.വി. വ്യാപനത്തില്‍ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആറ് പേര്‍ക്ക് എച്ച്എം.പി.വി. സ്ഥിരീകരിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബംഗളുരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
Read more

വിമാനത്താവളത്തിൽ കൊക്കെയ്ൻ വേട്ട; വിപണി മൂല്യം 20.98 കോടിയോളം

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് എത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി വിദേശികൾ സമ്മതിച്ചു. ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് എത്തിച്ച് വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന […]
Read more

ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

ഛത്തീസ്ഗഡ്: ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രക്കർ പിടിയിൽ. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രക്കറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനുവരി ഒന്നിനാണ് ബസ്തർ ആസ്ഥാനമായുള്ള ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായത്. തുടർന്ന് പ്രാദേശിക കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മുകേഷിന്റെ മൃതദേഹം കണ്ടെത്തി. മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിന്റെ […]
Read more

കർഷക സമരം; ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില മോശമായി

ന്യൂഡൽഹി: പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ 40 ദിവസത്തിലധികമായി നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. സമരം പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഖനൗരിയിലെ സ്വകാര്യ ഹോട്ടലിൽ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റാൻ ഇന്നു വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
Read more

സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് 8.5 കോടി രൂപ സമ്മാനം: എം കെ സ്റ്റാലിൻ

ചെന്നൈ: സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് പത്ത് ലക്ഷം യുഎസ് ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനമായി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സിന്ധു നദീതട സംസ്കാരത്തിന്റെ കണ്ടെത്തലിന്റെ നൂറാം വാർഷികം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം. അവസാന നൂറ്റാണ്ട് മുഴുവൻ സങ്കീർണ്ണമായ ഈ പുരാതന ലിപി തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലും ഇപ്പോഴും നമുക്ക് വായിക്കാൻ കഴിയുന്നില്ല. ഗവേഷകർ ഈ രഹസ്യം ഉഴാവാനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix