Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കൃത്രിമം കാണിക്കൽ ആരോപണം : രാഹുൽ ഗാന്ധിയുടെ അവകാശവാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം അവ്യക്തവും “തികച്ചും അസംബന്ധം” ആണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. “വോട്ടർ പട്ടിക തയ്യാറാക്കൽ, പോളിംഗ്, എണ്ണൽ എന്നിവയുൾപ്പെടെയുള്ള ഓരോ തിരഞ്ഞെടുപ്പ് പ്രക്രിയയും സർക്കാർ ജീവനക്കാരാണ് നടത്തുന്നതെന്നും അതും പോളിംഗ് സ്റ്റേഷൻ മുതൽ നിയോജകമണ്ഡല തലം വരെയുള്ള രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ സ്ഥാനാർത്ഥികൾ ഔദ്യോഗികമായി നിയമിക്കുന്ന അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്നും മുഴുവൻ രാജ്യത്തിനും അറിയാം.” എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. […]
Read more

32കാരിക്ക് ഐസിയുവിൽ ലൈംഗിക പീഡനം, നഴ്സിങ് സ്റ്റാഫിനെതിരെ പരാതി

രാജസ്ഥാൻ: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ കഴിഞ്ഞ 32കാരിക്ക് ഐസിയുവിൽ ലൈംഗിക പീഡനം നേരിട്ടതായി പരാതി. രാജസ്ഥാനിലെ ആൽവാറിലെ ഇ.എസ്.ഐ.സി മെഡിക്കൽ കോളേജിലാണ് സംഭവം. സർജിക്കൽ മെഡിക്കൽ ഐസിയുവിൽ വെച്ച് 32 വയസ്സുള്ള സ്ത്രീയെ നഴ്‌സിംഗ് ജീവനക്കാരൻ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് നടപടിയും ആശുപത്രിതല അന്വേഷണവും ആരംഭിച്ചു. പ്രതിയായ സുഭാഷ് ഘിതാലയെ (30) ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടർക്കും ജീവനക്കാർക്കും രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ട് ഭരണകൂടം നോട്ടീസും നൽകിയിട്ടുണ്ട്. ജൂൺ 2നാണ് […]
Read more

ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ ഉത്തർപ്രദേശ് ഈ നേട്ടം സ്വന്തമാക്കും. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എൻഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2012 വരെ ഉത്തർപ്രദേശിൽ ലഖ്‌നൗ, വാരണാസി എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് കുശിനഗറിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം […]
Read more

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്

കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആണ് മരണം റിപ്പോർട്ട്‌ ചെയ്‌തത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ദിവസം 127 പേരുടെ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരിച്ചു. വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ആശുപത്രി തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി […]
Read more

കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തു മാറ്റിയ മൃതദേഹം: അമ്മയും സഹോദരനും അറസ്റ്റിൽ

മീററ്റ്: കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തുമാറ്റിയ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശിലെ മീററ്റിലാണ് കനാലിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശിരസില്ലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിലായി. മോനു (26), കമാൽ സിംഗ് (56), സമർ സിംഗ് (14) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മൃതദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ചെറുകുറിപ്പിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് […]
Read more

പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ച് മുകേഷ് അംബാനി

മുംബൈ: താൻ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 1970 കളിൽ താൻ ബിരുദം നേടിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്ന സ്ഥാപനത്തിനാണ് അംബാനി ഗ്രാന്റ് പ്രഖ്യാപിച്ചത്. മൂന്ന് മണിക്കൂറിലധികം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവൊഴിച്ച അദ്ദേഹം പ്രൊഫസർ എംഎം ശർമ്മയുടെ ജീവചരിത്രം ‘ഡിവൈൻ സയന്റിസ്റ്റ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് സ്ഥാപനത്തിൽ എത്തിയത്. പ്രൊഫസർ ശർമ്മ നടത്തിയ ആദ്യ പ്രഭാഷണം തന്നെ […]
Read more

യന്ത്രതകരാര്‍ : നടുറോഡില്‍ അടിയന്തര ലാന്റിങ് നടത്തി ഹെലികോപ്ടര്‍

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം.ഹെലികോപ്ടര്‍ റോഡിന് നടുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍സംഭവിച്ചു. ഹെലികോപ്ടറിന്റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടന്‍ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറഞ്ഞ റോഡില്‍ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. […]
Read more

ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം; 7 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. ബെംഗളുരു സൂര്യനഗർ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മെയ് 21-നായിരുന്നു ബെംഗളൂരുവിലെ ചന്ദാപുര റെയിൽവേ പാലത്തിന് കീഴെ നീല സ്യൂട്ട് കേസിനുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്.ബിഹാർ സ്വദേശിനിയായ 17-കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
Read more

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം നടത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി

കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി കൃത്രിമം നടന്നതായി ആരോപിച്ചുകൊണ്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയിരുന്നു .2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ഒരു രൂപരേഖയായിരുന്നു എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത് . കൂടാതെഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തന്റെ കുറിപ്പിൽ പറയുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ഫലങ്ങളും അട്ടിമറിക്കാൻ ബിജെപി വിശദമായ അഞ്ച് ഘട്ട […]
Read more

20 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത് കുരങ്ങ്

ഉത്തർപ്രദേശ്: മഥുരയിൽ സന്ദർശനത്തിനെത്തിയ ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളടങ്ങിയ പഴ്‌സ് തട്ടിയെടുത്ത് കുരങ്ങന്‍. വൃന്ദാവനിലെ പ്രശസ്തമായ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗര്‍വാള്‍ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങന്‍ ഭാര്യയുടെ കയ്യിലിരുന്ന പഴ്‌സ് തട്ടിയെടുത്തത്. കുരങ്ങന്റെ കയ്യില്‍ നിന്ന് പഴ്‌സ് തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് പഴ്‌സ് […]
Read more

Recent News

Advertisement
WhiteswanTV Footer