സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ജിന്നിന്റെ ബാധ ; രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ഫരീദാബാദ്: രണ്ടു വയസ്സുകാരന്റെ ഉള്ളിൽ ജിന്ന് കൂടി എന്ന വിശ്വസിച്ച് മകനെ കനാലിൽ എറിഞ്ഞു കൊന്ന് അമ്മ. വീടിന് സമീപമുള്ള ആഗ്ര കനാലിലേക്കാണ് ഇവർ കുട്ടിയെ വലിച്ചെറിഞ്ഞത് എന്ന സംഭവത്തിൽ സാക്ഷികളായ നാട്ടുകാർ പറയുന്നു. കുട്ടിയെ അമ്മ എറിയുന്നത് കണ്ട നാട്ടുകാർ കുഞ്ഞിനെ എറിഞ്ഞ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവിടേക്ക് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്. അതേസമയം ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയെ തുടർന്ന് ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ […]
Read more

പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ 21 ദിവസത്തിന് ശേഷം വിട്ടയച്ചു

ഡൽഹി: പാകിസ്ഥാൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ തിരികെ ഇന്ത്യയിലേക്ക് വിട്ടയച്ചു . 21 ദിവസത്തിന് ശേഷമാണ് ബിഎസ്എഫ് ജവാനായ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചത്. അട്ടാരി അതിർത്തി വഴിയാണ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ സീറോ ലൈൻ കടന്നതിനാണ് പൂർണബ് കുമാർ ഷായെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. അതേസമയം കസ്റ്റഡിയിലെടുക്കുമ്പോൾ ഷാ യൂണിഫോമിലായിരുന്നുവെന്നും ജി2 സർവീസ് റൈഫിളും മൂന്ന് മാഗസിനുകളും […]
Read more

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യ പ്രേരണയായി കണക്കാകില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് നിരീക്ഷണം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്റെ പേരില്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി. 2024 മാര്‍ച്ച് 18-ന് ഭര്‍ത്താവിന്റെ […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: മന്ത്രിസഭാ യോഗം ഇന്ന്; കശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന് ചേരും. സെെനിക നടപടിക്ക് ശേഷമുളള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും തിരച്ചിൽ നടത്തുകയാണ്.
Read more

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് ഡല്‍ഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി. എസ് ജയശങ്കറിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പഹല്‍ഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടായ സംഘർഷവും കണക്കിലെടുത്താണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്നാണ് പൊലീസിന് ലഭിച്ച നിർദേശം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, ബിജെപി എംപിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ […]
Read more

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ബിആര്‍ ഗവായ്. 2019 മെയ് മാസത്തിലാണ് ബിആര്‍ ഗവായ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. […]
Read more

പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

പട്‌ന: പാക്കിസ്ഥാന്‍ ഭീകരാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ (15.05.25)ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. കശ്മീരില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 3 ലഷ്‌കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്രൂ കെല്ലെര്‍ […]
Read more

ബോംബ് ഭീഷണി: ഇന്‍ഡിഗോ വിമാനത്തിൽ പരിശോധന

കൊല്‍ക്കത്ത: ബോംബ് ഭീഷണിയെ തുട‍‍‍ർന്ന് ഇൻഡിഗോ വിമാനത്തിൽ പരിശോധന. യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ അധികൃതർ പരിശോധന ആരംഭിച്ചു. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്.
Read more

കശ്മീരിൽ സുരക്ഷാ സേന വധിച്ച ലഷ്കർ ഭീകരരെ തിരിച്ചറിഞ്ഞു

ജമ്മു കാശ്മീർ : ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഷാഹിദ് കുട്ടായ്, അദ്നാൻ ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഈ രണ്ട് പേരുംഷോപിയാൻ നിവാസികളാണ്. 2023 ൽ ലഷ്കറിൽ ചേർന്ന ഷാഹിദ് കുട്ടായ് കഴിഞ്ഞ വർഷം നടന്ന ഒരു ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു. അതേസമയം ഒരു ബിജെപി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ അദ്നാൻ ഷാഫി ഷോപ്പിയാനിലെ വാച്ചിയിൽ ഒരു […]
Read more

ഭീകരർക്ക് ഒളിച്ചിരിക്കാൻ പാകിസ്ഥാനിൽ ഒരു സ്ഥലവുമില്ല: പ്രധാനമന്ത്രി മോദി

പഞ്ചാബ് : തങ്ങളുടെ ശക്തി ഭീകരർക്ക് മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ സൈന്യത്തിനും മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ വ്യോമസേനയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി ഈക്കാര്യം പറഞ്ഞത് . ഭീകരർക്ക് ഇരുന്ന് സമാധാനത്തോടെ ശ്വസിക്കാൻ കഴിയുന്ന ഒരു സ്ഥലവും പാകിസ്ഥാനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്ഥാൻ സൈന്യത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സായുധ സേനയെ പ്രശംസിച്ചു. “ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ’ ഇപ്പോൾ വളരെ വ്യക്തമാണ്. ഇപ്പോൾ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.