സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം

കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 245 റണ്‍സില്‍ അവസാനിച്ചു.സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 342. ശ്രീലങ്ക 48.2 ഓവറില്‍ 245.ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതല്‍ […]
Read more

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയ സംഭവം: പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പങ്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്ക് സംശയിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ നോട്ടുക്കെട്ടുകളുടെ ബാക്കി ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍നിന്ന് മാറ്റിയത് പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ജസ്റ്റിസ് വര്‍മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അടക്കം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ […]
Read more

ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. യോ​ഗത്തിൽ പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടേക്കും. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു.
Read more

ദേശീയ സുരക്ഷയ്ക്ക് ഭീഷണി’; ചൈനീസ് ട്രാവല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൈനീസ് ഉടമസ്ഥതയിലുള്ള യാത്രാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ്മൈ ട്രിപ്പ്. ഇത്തരം യാത്രാ പ്ലാറ്റ്ഫോമുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി യാത്രക്കാരുടെ പാസ്പോര്‍ട്ട് ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഈസ്‌മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിഷാന്ത് പിറ്റി എക്സില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള, ഈസ്മൈ ട്രിപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ റികാന്ത് പിറ്റിയുടെ കുറിപ്പിനെ നിഷാന്ത് പിറ്റി പിന്തുണച്ചു. ‘പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, പലരും മൗനം പാലിച്ചപ്പോള്‍, പാകിസ്ഥാന് തുറന്ന […]
Read more

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം: 2 പേർ പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ പാക്ക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്. സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരായ കുറ്റം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്. മലേർകോട്‌ല പോലീസാണ് ഇവരെ പിടികൂടിയത്. നിർണായക സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് എഫ്ഐആർ. വിവരങ്ങൾ കൈമാറിയതിന് ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി. പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായത്. ഇവരിൽ […]
Read more

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ധൂരും ഉളപ്പടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മാലികാർജ്ജുൻ ഖാർഗെയും . ഇത് സംബന്ധിച്ച് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ടു ദിവസം മുൻപ് അമേരിക്ക പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ് അമേരിക്ക- ഇന്ത്യ ചർച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് ചർച്ച ചെയ്യണം എന്ന ആവശ്യവും കത്തിൽ പറയുന്നുണ്ട് .”പാർലമെന്റിന്റെ […]
Read more

അതിർത്തി ശാന്തമാകുന്നു; പുഞ്ച് സാധാരണ നിലയിലേക്ക്

ജമ്മുകശ്മീർ : സംഘർഷഭരിതമായ ദിനങ്ങൾക്ക് ശേഷം ജമ്മുവിന്റെ അതിർത്തി പ്രദേശം ശാന്ത നിലയിലേക്ക് . കഴിഞ്ഞ നാല് ദിവസമായി തുടർന്നിരുന്നു ഷെല്ലാക്രമണത്തിന് ശേഷമാണ് ഈ ശാന്തത. പ്രദേശത്ത് ഡ്രോണുകൾ, വെടിവയ്പ്പുകൾ, ഷെല്ലാക്രമണങ്ങൾ എന്നിവ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൂഞ്ച് പ്രദേശത്തും സ്ഥിതി സാധാരണമായിരുന്നു. അതേസമയം പഞ്ചാബ് അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ജനങ്ങള്‍ വീട്ടിൽ തന്നെ തുടരണം എന്നും പച്ച സിഗ്നൽ ലഭിക്കുമ്പോൾ തങ്ങൾ നിങ്ങളെ അറിയിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞിരുന്നു. […]
Read more

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തിനെ കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

ഉത്തർപ്രദേശ്: യു.പി യിൽ ഓടുന്ന കാറിനുള്ളൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ. ബലാത്സംഗം എതിർത്ത പെൺകുട്ടിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ പ്രതികള്‍ ഗ്രേറ്റര്‍ നോയിഡയില്‍ എത്തിച്ചത്. തുടർന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പതിനേഴും പത്തൊൻപതും വയസുള്ള പെൺകുട്ടികളെയാണ് കബളിപ്പിച്ചത്. കാറിനുള്ളിൽ വെച്ച് പെണ്‍കുട്ടികളുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. […]
Read more

53 ​​ഗ്രാം കൊക്കെയ്നുമായി ഡോക്ടർ പൊലീസ് പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ 53 ​​ഗ്രാം കൊക്കെയ്നുമായി സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടറുമായ യുവതി പിടിയിൽ. 34-കാരിയായ നമ്രത ചിഗുരുപതിയെയാണ് പൊലീസ് പിടികൂടിയത്. കൊറിയ‍ർ വഴി വന്ന മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊക്കെയ്ൻ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ യുവതി ഓൺലൈനായാണ് കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് എത്തിച്ച് കൊണ്ടിരുന്ന ധക്കറിന്റെ സഹായി ബാലകൃഷ്ണയും അറസ്റ്റിലായിട്ടുണ്ട്.
Read more

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.