സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പ ഓർമ്മിക്കപ്പെടും ; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖത്തിന്റെയും ഓർമ്മയുടെയും ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കും. ചെറുപ്പം മുതലേ, കർത്താവായ ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവർക്ക്, അദ്ദേഹം പ്രത്യാശയുടെ ഒരു ചൈതന്യം ജ്വലിപ്പിച്ചു. അദ്ദേഹവുമായുള്ള എന്റെ […]
Read more

ഝാര്‍ഖണ്ഡില്‍ ബൊക്കാറോ ജില്ലയില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികളെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നായിരുന്നു ദൗത്യം നടത്തിയത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 5.30-ഓടെ ലാല്‍പാനിയ പ്രദേശത്തെ ലുഗു മലനിരകളില്‍ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എ.കെ. സീരിസില്‍പ്പെടുന്ന റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍ മൂന്ന് ഇന്‍സാസ് റൈഫിള്‍ എന്നിവ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന […]
Read more

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി; പിന്നിൽ വിശ്വഹിന്ദു പരിഷത്തും, ബജ്‌റംഗ്ദളും

അഹമ്മദാബാദ്: ഈസ്റ്റർ ദിനത്തിൽ ഗുജറാത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസ്സപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും. അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളിൽ നടന്ന പ്രാർത്ഥനാ ചടങ്ങാണ് ഇവർ തടസപ്പെടുത്തിയത്. ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികൾ മുഴക്കിയാണ് സംഘം പ്രർത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്. സംഭവത്തിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘം മതപരിവർത്തനം ആരോപിക്കുകയും ആരാധന നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാർത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തി. ആരാധ തടസപ്പെടുത്തിയതിനെതിരെ വിശ്വാസികളും പരാതി […]
Read more

ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ട് പൊലീസില്‍ കീഴടങ്ങി ഭര്‍ത്താവ്

ഗുവാഹട്ടി: ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് ക്രൂര കൃത്യം ചെയ്തത്. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലിട്ട […]
Read more

ജമ്മു കശ്മീരില്‍ ശക്തമായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം; രക്ഷപ്രവര്‍ത്തനം തുടരുന്നു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കനത്ത മണ്ണിടിച്ചില്‍. മൂന്നുപേര്‍ മരിച്ചു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റമ്പാന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു.
Read more

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; മൂന്ന് മരണം

ശ്രീനഗര്‍:ജമ്മു കശ്മീരിലെ റാംബന്‍ ജില്ലയിലെ സേറി ബഗ്നയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണ്മാനില്ല. വിവിധ ഇടങ്ങളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗത തടസ്സമുണ്ട്. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. പേമാരിയും കാറ്റും ആലിപ്പഴ വര്‍ഷവും റാംബനിലുണ്ടായി. ചെനാബ് നദി കരകവിഞ്ഞൊഴുകി. ഞായറാഴ്ച പുലര്‍ച്ചെ 1.10 ഓടെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. ഡെപ്യൂട്ടി കമ്മീഷണറുടെ […]
Read more

നായ്ക്കുഞ്ഞിനെ വാങ്ങാൻ പണം നൽകിയില്ല; ഛത്തീസ്ഗഡിൽ വൃദ്ധ മാതാവിനെ കൊന്ന് മകൻ

ഛത്തീസ്​ഗഢ്: ഛത്തീസ്ഗഡിലെ റായ്പുരിൽ അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയല്ലെന്നാരോപിച്ചാണ് അതിദാരൂണമായ കൊലപാതകം നടന്നത്. സംഭവത്തിൽ 45കാരനായ പ്രദീപ് ദേവഗണിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗണേഷ് ദേവിയെന്നാണ് അമ്മയുടെ പേര്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ രാമേശ്വരി ചികിത്സയില്‍ തുടരുകയാണ്. അപകടനില തരണം ചെയ്തെന്നാണ് വിവരം. പ്രദീപിന്റെ മകനാണ് കൊലപാതകം നേരിട്ട് കണ്ടത്. കൊലപാതക സമയം പ്രദീപിനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം […]
Read more

‘ഒരുമിച്ച് ജീവിക്കാൻ തടസ്സം’ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബറേലി: യുവാവിനെ വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. യുവാവിന്റെ ഭാര്യ രേഖയെയും കാമുകന്‍ പിന്റുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയിരുന്നു .തുടർന്ന് ഭാര്യ രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ യുവാവ് തടസ്സമാകുമെന്നതിനാലാണ് […]
Read more

ഹിന്ദു മതം പിന്തുടരാത്ത ജീവനക്കാരിയെ സ്ഥലം മാറ്റി തിരുപ്പതി – തിരുമല ദേവസ്വം ബോർഡ്

തിരുപ്പതി: ഹിന്ദു മതം പിന്തുടരാത്ത ജീവനക്കാരിക്കെതിരെ നടപടിയുമായി തിരുപ്പതി – തിരുമല ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് കീഴിലെ പോളിടെക്നിക് പ്രിൻസിപ്പൽ അന്‍ഷുതയെ സ്ഥലം മാറ്റിക്കൊണ്ടുളള നടപടിയാണ് സ്വീകരിച്ചത്. അൻഷുതയെ നരസിംഗപുരം ഫാർമസിയിലേക്കു മാറ്റിക്കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്. നേരത്തെ ഹിന്ദുമത വിശ്വാസം പിന്തുടർന്നു കൊള്ളാമെന്ന് ഉറപ്പ് നൽകിയായിരുന്നു ഇവർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ഇവർ ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അൻഷുതക്കെതിരെ സഹപ്രവർത്തകൻ സ്വഭാവ ദൂഷ്യത്തിനും ക്രമക്കേടിനും പരാതി നൽകിയിരുന്നെന്നും ടിടിഡി വ്യക്തമാക്കിയിട്ടുണ്ട്.
Read more

വിദ്യാര്‍ഥികളെ കൂട്ടി മദ്യപാനം; മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു മുറിയില്‍ അരഡസനോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.