സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം :കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് തിരികെ ഇന്ത്യയിൽ എത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സംഭവത്തിൽ ഭരണപക്ഷം മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു. കൂടാതെ പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു.പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ പിരിയുകയായിരുന്നു. സംഭവം വിവാദമായതോടെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ […]
Read more

നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്: വെളിപ്പെടുത്തലുമായി ഇന്ത്യൻ പൗരൻ

അമേരിക്കയിൽ അനധികൃത്യമായി കുടിയേറിയവരെ ഒഴിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം . ഇതിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ടവരുടെ ആദ്യസംഗം ഇന്നലെ അമേരിക്കൻ സൈനീക വിമാനമായ സി 17 പഞ്ചാബിൽ എത്തിയിരുന്നു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ഇന്നലെ അമൃത്സറില്‍ ഇറങ്ങിയത്. എന്നാൽ നാടുകടത്തപ്പെട്ടവരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നാണ് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ.പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൂടാതെ സാധാരണ […]
Read more

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്: ചര്‍ച്ചകള്‍ക്ക് തയാറെന്ന് പാകിസ്ഥൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. സാമ്പത്തികമായി തകർന്ന രാജ്യത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും പാക്കിസ്ഥാനിലെ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് തയാറെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നത്.കശ്മീര്‍ ഉള്‍പ്പെടെയുള്ള […]
Read more

നീലഗിരിയാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ വാഹനം കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ആരെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവെച്ചതായി കണ്ടാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചാൽ മാത്രമേ നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരാൻ സാധിക്കൂ എന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹൈക്കോടതി നിർദേശപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ […]
Read more

അണ്ണാ സർവകലാശാല ബലാത്സംഗ കേസ്: മാധ്യമപ്രവര്‍ത്തകരുടെ പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസിൽ എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു കൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനം ആണെന്നും അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ പാടില്ല എന്നും കോടതി ഉത്തരവിട്ടു.മാധ്യമപ്രവർത്തകരുടെ കുടുംബത്തെക്കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്ന് കോടതി നിർദേശിച്ചു. അതെസമയം ഈ മാസം […]
Read more

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; ബിജെപിക്ക് മുൻതൂക്കം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഫലങ്ങള്‍ പറയുന്നത്. മട്രിസേ ഫലങ്ങള്‍ പറയുന്നത് എഎപി 32 മുതല്‍ 37 സീറ്റുകള്‍ നേടുമെന്നാണ്. അതേസമയം ബിജെപി 34 മുതല്‍ നാല്‍പത് വരെയും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ പ്രവചനം. എന്നാൽ, ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 44 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എഎപി 25 മുതല്‍ 28 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് […]
Read more

യു എസ് സൈനിക വിമാനം അമൃത്സറില്‍: ആദ്യ സംഘത്തിൽ 104 പേർ

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം നാടുകടത്തിയ ഇന്ത്യാക്കാർ പഞ്ചാബ് അമൃത്സറിലെത്തി. ആദ്യ സംഘത്തിൽ 104 പേരെയാണ് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 25 വനിതകളും 13 കുട്ടികളും 79 പുരുഷന്മാരും ഉള്‍പ്പെടുന്നു. സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 നാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. അമേരിക്കയിൽ നിന്ന് എത്തിയ സംഘത്തെ സ്വീകരിക്കാന്‍ പൊലീസും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം […]
Read more

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

പ്രയാഗരാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോ​ഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.​ ഗം​ഗാനദിയിൽ ആരതി നടത്തി പ്രാർത്ഥനായ്ക്ക് ശേഷമാണ് പുണ്യസം​ഗമസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാ​ഗ് രാജിൽ ഒരുക്കിയിരുന്നത്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും.
Read more

5 ലക്ഷം രൂപ കാറില്‍ കടത്താന്‍ ശ്രമിച്ചു: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ രണ്ട് ഓഫീസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തെരഞ്ഞെടുപ്പ് നടക്കാരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവര്‍ അജിത് എന്നീ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂ ഡല്‍ഹിയിലെ ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.
Read more

രാജ്യ തലസ്ഥാനം വിധിയെഴുതുന്നു; ഡൽഹി പോളിങ് ബൂത്തിലേക്ക്

നീണ്ട നാളത്തെ പ്രചാരണങ്ങൾക്കും , ആരോപണ പ്രതാരോപണങ്ങൾക്കും സാക്ഷ്യം വഹിച്ച ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ് .ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.70 നിയമസഭാ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.