സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സ്പാഡെക്സ്: സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി.പരീക്ഷണം വിജയമായതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പാഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ അക്രമിച്ചതാണ്. ഇന്നു പുലർച്ചെ 2.30 നാണ് സംഭവം. ഗുരുതരമായ പരിക്കാണ് ഉള്ളത്. 6 മുറിവുകളാണ് ഉള്ളതായാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ രണ്ടെണ്ണം ആഴത്തിൽ ഉള്ളതാണ്. ഒരെണ്ണം നട്ടെല്ലിനോട് ചേർന്നാണ്. 3 മണിയോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഷ്ടാക്കൾ ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം […]
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

ഇത് ബിജെപിയുടെ പുതിയ പ്രചാരണതന്ത്രമോ ? എഎപി നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയ അഴിമതി കേസിൽ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെപ്പോലെ മുൻകൂർ അനുമതി ആവശ്യമാണെന്ന് നവംബറിലെ സുപ്രീം കോടതി വിധിക്ക് മാസങ്ങൾക്ക് ശേഷമാണ് ഇത്. കൂടാതെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്‌രിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് […]
Read more

ഇന്ന് കരസേനാ ദിനം, ആഘോഷം പുണെയില്‍

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ കരസേനാ ദിനാചരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായ പരേഡില്‍ അണിനിരക്കും. നേപ്പാള്‍ സൈന്യത്തിന്റെ ബാന്‍ഡും ചടങ്ങില്‍ പങ്കെടുക്കും. 1949 മുതല്‍ കരസേനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയ ശേഷം ദില്ലിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആയുധ പ്രദര്‍ശനം സംഘടിപ്പിച്ചു. യുദ്ധ സാമഗ്രികളുടെ പ്രദര്‍ശനത്തിന് പുറമേ ഇന്ത്യന്‍ ആര്‍മിയുടെ പൈപ്പ് […]
Read more

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിച്ച് അധ്യാപിക; വീഡിയോ വിവാദമായതോടെ സസ്പെൻഷൻ

ചെന്നൈ: വിദ്യര്‍ഥികളെക്കൊണ്ട് സ്‌കൂള്‍ ശൗചാലയം വൃത്തിയാക്കിപ്പിച്ചതിന് അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അധ്യാപികയ്ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചത്. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥിനികൾ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. പ്രദേശ വാസികളുടേയും രക്ഷിതാക്കളുടേയും കടുത്ത പ്രതിഷേധത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം […]
Read more

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറക്കും; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. മധ്യപ്രദേശിലെ ഗുണയിൽ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നീ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുക. സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലത്തിലും ഓരോ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളാണുള്ളത് കൂടാതെ, 428 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളും […]
Read more

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പ്രയാഗ്‌രാജിൽ; ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചു

ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തി. ശനിയാഴ്ച രാത്രി 40 അംഗസംഘത്തോടൊപ്പമാണ് ലോറീൻ ക്യാമ്പിലെത്തിയത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനും പോയത്. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും അവർ സ്വീകരിച്ചു. ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ട് ശിവലിംഗം പുറത്ത് നിന്ന് കണ്ടെന്നും കൈലാസാനന്ദ് ഗിരി […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി സോൻമാർഗ് തുരങ്കം ഉദ്ഘാടനം ചെയ്തു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സോൻമാർഗ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സോൻമാർഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുടർന്ന് തുരങ്കത്തിൻ്റെ നിർമ്മാണത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരുമായും നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.2,700 കോടി രൂപ ചെലവിലാണ് ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള […]
Read more

മഹാകുംഭമേളയ്ക്ക് തുടക്കം; പ്രയാഗ് രാജിലേക്ക് കോടിക്കണക്കിന് ജനങ്ങളെത്തുമെന്ന് പ്രതീക്ഷ

പ്രയാഗ് രാജ്: മഹാകുഭമേളയ്ക്ക് തുടക്കമായി. മഹാകുഭമേളയ്ക്കായി ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിലേക്ക് കോടിക്കണക്കിനാളുകൾ എത്തുമെന്ന് പ്രതീക്ഷ. കര്‍ശനമായ സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി (ബസന്ത് പഞ്ചമി) എന്നിവയില്‍ പ്രധാനപ്പെട്ട ചടങ്ങുകളോടെ മഹാകുംഭമേള ഫെബ്രുവരി 26 ന് സമാപിക്കും. പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.