സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

യു.പിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണ പ്രവർത്തനത്തിനിടെ അപകടം; 20 തൊഴിലാളികൾ കുടുങ്ങി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ലക്‌നൗ: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച 2.30 ഓടെയാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍20-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 15 തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്താനായി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. 35-ഓളം തൊഴിലാളികളാണ് സംഭവസമയത്ത് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി […]
Read more

പ്രീമിയം കോച്ചിന്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച്, അമൃത് ഭാരത് പരിശോധിച്ച് അശ്വിനി വൈഷ്ണവ്

ചെന്നൈ: ഇൻ്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി 10ന് ചെന്നൈയിലെ വന്ദേ ഭാരത് റേക്കുകൾ, അമൃത് ഭാരത് ട്രെയിൻ കോച്ചുകൾ, വിസ്റ്റാഡോം ഡൈനിംഗ് കാർ എന്നിവ പരിശോധിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി. സാദാരണ /ഇടത്തരം യാത്രക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങുന്ന പ്രീമിയം കോച്ചിൻ്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച് അമൃത് ഭാരത് ഉറപ്പു നൽകുമെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളുടെയും ഫാനുകളുടെയും ഗുണനിലവാരം, ചാർജിംഗ് പോയിൻ്റുകൾ, കസേരകളിലെ ലംബർ സപ്പോർട്ട്, […]
Read more

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി

ദിസ്പൂർ: അസമിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. […]
Read more

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ ; ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയിൽ

മധ്യപ്രദേശിലെ ദേവദാസില്‍ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ.എട്ട് മാസം പഴക്കമുള്ള മൃതദേഹമാണ് ഫ്രിഡ്‌ജിൽ നിന്ന് കണ്ടെത്തിയത്. ദമാവാതിൽ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു .ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ അയല്‍വാസികള്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ടുമാസം പഴകിയ മൃതദേഹം കെട്ടിവെച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടത്തിയത്. […]
Read more

കിങ്ഫിഷര്‍, ഹെയ്‌നകന്‍ ബിയറുകളുടെ നിർമ്മാണം നിർത്തുന്നു; തെലങ്കാനയില്‍ പ്രതിഷേധം കനക്കുന്നു

ബെംഗളൂരു: തെലങ്കാനയില്‍ കിങ്ഫിഷര്‍, ഹെയ്നകന്‍ ബിയറുകള്‍ വിതരണം നിര്‍ത്തുന്നു. ബിയര്‍ നിര്‍മ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസാണ് ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊത്തം ബിയര്‍ വിതരണം നിര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്. ഇതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. 33.1 % വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും […]
Read more

ഇന്ത്യയിൽ ക്രൈസ്തവർക്കുനേരേയുള്ള പീഡനം വർധിക്കുന്നു: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ന്യൂഡൽഹി: 2014 മുതൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങൾ വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രൈസ്തവർക്കെതിരേ 4356 അക്രമങ്ങളാണ് ഇക്കാലയളവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2023 ൽ 734 ആയിരുന്നത് 2024-ൽ 834 ആയി വർധിച്ചു. അതായത് 100 അക്രമ സംഭവങ്ങൾ കൂടി. ക്രൈസ്തവദേവാലയങ്ങൾ നശിപ്പിക്കുകയും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസിൽ പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ക്രൈസ്തവസംഘടനകൾ ആരോപിക്കുന്നു. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയിൽ 2.32 ശതമാനമാണ് ക്രൈസ്തവർ.
Read more

ആം ആദ്മി പാര്‍ട്ടി എം എൽ എ വെടിയേറ്റു മരിച്ചു

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബാസിയെ (58) ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു ഗുര്‍പ്രീത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

തൃണമൂല്‍ കോണ്‍ഗ്രസിൽ ‘അംഗത്വമില്ല’; നിയമ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി പി വി അൻവർ

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍. പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുന്നതിന് നിയമപരമായ ചില തടസങ്ങളുണ്ട്. നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പി.വി. അന്‍വര്‍ നിയമിതനായി; മമത കേരളത്തിലേക്ക്

കൊല്‍ക്കത്ത: പി.വി. അന്‍വര്‍ എം എല്‍ എ യെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് ഈ നിയമനം. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്ന് മുതല്‍ അന്‍വര്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ […]
Read more

പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അംഗത്വമെടുത്തത് യുഡിഎഫ് പ്രവേശന അഭ്യൂഹങ്ങൾക്കിടയിൽ

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നുമലപ്പുറം: തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം നടക്കാതെ വന്നതിനു പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോടകം ട്വീറ്റ് ചെയ്തു. കൂടാതെ അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.