സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിനെതിരെ മത്സരിക്കാന്‍ ഒരുങ്ങി പര്‍വേഷ് വര്‍മ

ഡല്‍ഹി: നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിലെ ഡല്‍ഹി മുഖ്യമന്ത്രിഅതിഷി മര്‍ലേനയ്‌ക്കെതിരെ മത്സരിക്കുന്നത് ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയാണ്. 2013 മുതല്‍ തുടര്‍ച്ചയായി ന്യൂഡല്‍ഹി സീറ്റില്‍ തുടരുന്ന എംഎല്‍എയാണ് കെജ്രിവാള്‍. ബിജെപിയുടെ ഗാന്ധി നഗര്‍ എംഎല്‍എ അനില്‍ ബാജ്പേയിയെ ഒഴിവാക്കി മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 70 […]
Read more

ജമ്മുവിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു

ദില്ലി: സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
Read more

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ഐഎസ്ആർഒ വിന് നിർണായക നേട്ടം

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച ഇസ്രോ. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) നിന്ന് വികസിപ്പിച്ച യന്ത്രക്കൈ പ്രവർത്തിപ്പിച്ചുള്ള പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) ) പരീക്ഷണമാണ് ഇത്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്. അതിനാൽ ബഹിരാകാശത്ത് സഞ്ചരിക്കുന്ന വസ്തുക്കളെ പിടിച്ചുനിര്‍ത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. […]
Read more

മൂടൽ മഞ്ഞിൽ കർഷക യൂണിയൻ അംഗങ്ങളുടെ ബസ് മറിഞ്ഞു; മൂന്ന് വനിതാ കർഷകർ മരിച്ചു

കനത്ത മൂടൽ മഞ്ഞിൽ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽ പെട്ടു. അപകടത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ തൊഹാനയിൽ വിവിധ ഇടങ്ങളിൽ വച്ചുണ്ടായ അപകടത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. രാവിലെ 9നും പത്തിനും ഇടയിലാണ് അപകടമുണ്ടായത്. ഖനൌരിയിൽ വച്ച് നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ കർഷകരുമായി പോയ നാല് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭട്ടിൻഡയിൽ നിന്ന് 52 പേരുമായി എത്തിയ ബസ് മൂടൽ മഞ്ഞിൽ തലകീഴായി മറിഞ്ഞു. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് […]
Read more

യൂണിയന്‍ കാര്‍ബൈഡിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പ്രതിഷേധം; പിതാംപൂരില്‍ നിരോധനാജ്ഞ

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പിതാംപൂരില്‍ പ്രതിഷേധം. ഇതേതുടർന്ന് റാംകി എന്‍വിറോ കമ്പനിക്ക് ചുറ്റും അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഭോപ്പാല്‍ ദുരന്തം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്ത ഭൂമിയായ യൂണിയന്‍ കാര്‍ബൈഡ് സ്ഥലം വൃത്തിയാക്കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ നീക്കം ആരംഭിച്ചത്. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം 250 കിലോമീറ്റര്‍ അകലെ പിതാംപൂര്‍ വ്യാവസായിക മേഖലയിലാണ് എത്തിച്ചത്. എത്തിച്ച […]
Read more

മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: ബിജാപൂരിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക കരാറുകാരൻ്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷ് ചന്ദ്രകർ (33) എന്ന പത്രപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി ഒന്നിന് ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായിരുന്നു. മുകേഷിൻ്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെത്തി പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ മുകേഷിനെ കാണാതായതോടെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രകർ അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. […]
Read more

ബ്രഹ്മപുത്രയിലെ ചൈനീസ് അണക്കെട്ട്, അഥവാ മുല്ലപെരിയാർ പോലൊരു ജലബോംബ്

ഇന്ത്യൻ അതിർത്തി പ്രദേശമായ ടിബറ്റിലെ മെഡോഗ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും നിർമ്മിക്കാൻ ചൈന അനുമതി നൽകി. ചൈന സാങ്‌പോ നദിയിൽ നിർമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും. ഡിസംബർ 25 നാണ് ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകിയത്. ഏകദേശം 137 ബില്യൺ യുഎസ് ഡോളർ ചിലവ് […]
Read more

കോളേജുകളിലെ ജാതിവിവേചനം അവസാനിപ്പിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്‌നമാണെന്നും അവ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയനും അടങ്ങിയ ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദില്‍ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടര്‍ പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാന്‍ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കോളേജുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികള്‍ പരസ്യമാക്കാനും, വിഷയത്തില്‍ […]
Read more

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിൽ എസ്‌പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ […]
Read more

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.