സന്തോഷ് ട്രോഫി; മണിപ്പുരിനെ തകർത്ത് കേരളം ഫൈനലിൽ, റോഷലിന് ഹാട്രിക് തിളക്കം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ് കേരളം ഫൈനലിൽ. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയം കൈവരിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽക്കെ ആധിപത്യം സ്ഥാപിച്ച് മുന്നേറിയ കേരളം മണിപ്പുരിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളയുകയായിരുന്നു. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ നിഷ്പ്രഭമായി. അഞ്ചിന്റെ പകിട്ടോടെ കേരളം കലാശപ്പോരിലേക്ക് കടന്നു.റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ നേടി. മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത് പെനാല്‍റ്റിയിലൂടെയാണ്. ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ […]
Read more

