സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

യാത്രക്കാരെ വീണ്ടും വലച്ച്‌ റെയില്‍വേ പണിമുടക്കി ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി

വീണ്ടും പണിമുടക്കി യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയില്‍വേയുടെ ഓണ്‍ലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി . ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ.ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാല്‍ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക. ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് തല്‍ക്കാല്‍ ബുക്കിംഗുകാരെയാണ്. കൂടാതെ ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ഉണ്ട്. […]
Read more

ഗര്‍ഭിണിയായ ഭാര്യയെ ലെസ്ബിയന്‍ പങ്കാളിയില്‍ നിന്ന് വിട്ടുനല്‍കണം; ഹര്‍ജിയുമായി ഭര്‍ത്താവ്

അഹമ്മദാബാദ്: ഗര്‍ഭിണിയായ ഭാര്യയെ ലെസ്ബിയന്‍ പങ്കാളിയില്‍ നിന്ന് വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയില്‍. ചന്ദ്ഖേഡ സ്വദേശിയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. ലേസ്ബിയന്‍ പങ്കാളിയോടോപ്പം താമസം തുടങ്ങിയ യുവതി ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഹര്‍ജി തള്ളി. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ലെസ്ബിയന്‍ ആയ സുഹൃത്തിന് വേണ്ടി ഒക്ടോബറില്‍ തന്നെ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞു. ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍, നിയമവിരുദ്ധമായി […]
Read more

തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിന്റെയും യുവാവിന്റെയും മരണത്തില്‍ ദുരുഹത

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിന്റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്റെയും മരണത്തില്‍ ദുരൂഹത. കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്‌ഐയെ കാണാനില്ല. എസ്‌ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്നും കണ്ടെത്തി. എസ്‌ഐയുടെ ഫോണ്‍, കാര്‍, പഴ്‌സ് തുടങ്ങിയവയാണ് […]
Read more

കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധം ശക്തം

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളും ഡിഎംകെ സഖ്യകക്ഷികളും. സംഭവത്തിൽ ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംഭവത്തിൽ കാമ്പസിലെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്ത് ജീവനക്കാരും വിദ്യാർത്ഥികളും രംഗത്ത് വന്നു. കാമ്പസിൽ നിരവധി സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നും എന്നാൽ ശരിയായ നിരീക്ഷണ സംവിധാനം ഇല്ലാതെ അവ ഫലപ്രദമല്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ടി.വി.കെ പ്രസിഡന്റ് വിജയ്, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, എ.എം.എം.കെ ജനറൽ […]
Read more

കേരള ഗവർണർക്ക് മാറ്റം

ന്യൂഡൽഹി: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകാൻ പോകുന്നത്.ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഗോവയിൽ നിന്നും ക്രിസ്ത്യൻ പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് കേരളത്തിലേക്കുളള വരവിലൂടെ ക്രിസ്ത്യൻ വിഭാഗത്തെയാകാം […]
Read more

അരി മോഷ്ടിച്ചെന്ന് സംശയം; ദളിത് യുവാവിനെ മർദിച്ച് കൊന്നു

റായ്ഗഡ്: അരി മോഷ്ടിച്ചെന്ന് സംശയിച്ച് ദളിത് യുവാവിനെ മർദിച്ച് കൊന്നു. മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പഞ്ചരം സാരഥി എന്നയാളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ റായ്ഗഡ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവാവിനെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പോലീസ്. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും. പ്രധാന പ്രതിയായ വീരേന്ദ്ര സിദാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ബിഎൻഎസിൻ്റെ സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു.
Read more

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി:രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഒരു ഫോം സഹിതമാണ് പ്രിയങ്ക സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാർഗമാക്കി മാറ്റുകയാണ്. യുവാക്കൾക്ക് ജോലി നൽകാൻ ബി ജെ പിക്ക് കഴിയില്ല, പക്ഷേ പരീക്ഷാ ഫോമുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് […]
Read more

ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ

ന്യൂ ഡൽഹി: ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം എന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെയാണ് […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പ്: ജനപ്രിയ പദ്ധതികളുമായി അരവിന്ദ് കെജ്രിവാള്‍, കുറ്റപത്രവുമായി ബിജെപി

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കളം നിറയുമ്പോള്‍ അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. തെരഞ്ഞെടുപ്പിന് ജനപ്രിയ പദ്ധതികളുമായി നീങ്ങുമ്പോഴാണ് കെജരിവാളിനെതിരെ ബിജെപി രംഗത്തെത്തുന്നത്. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നു. കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചതും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം,മദ്യനയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു തുടങ്ങിയവ ഉള്‍പ്പെട്ട കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന […]
Read more

അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിലെ റായ് ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒരു ആദിവാസി വിഭാഗക്കാരൻ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. 50 വയസുളള പഞ്ച് റാം സാർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സാർത്തിയെ മരത്തിൽ കെട്ടിയിട്ട് മുളവടികൊണ്ട് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാർത്തിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.