സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ

തിരുവനന്തപുരം: കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ തരാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ.കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. ഇതിന്റെ ഭാഗമായാണ് ഖട്ടരിന്റ് ഉറപ്പ്. കേരള തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്നു കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Read more

ബംഗാൾ ഗവർണറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്; ജാഗ്രതാനിർദേശം നൽകി രാജ്ഭവൻ

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തട്ടിപ്പ്. സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ഓൺലൈൻ വഴി വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ കിട്ടിയിരുന്നതായും രാജ്ഭവൻ അധികൃതർ അറിയിച്ചു. തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. ആസാം, പഞ്ചാബ്, മണിപ്പൂർ മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി […]
Read more

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ? സ്പാഡെക്സ് അവസാനഘട്ട തയ്യാറെടുപ്പുകളിൽ

ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ. പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ ‘സ്‌പാഡെക്സ്’ ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോൾ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു. ഭാവി ദൗത്യങ്ങളില്‍ അനിവാര്യമായ ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ഐഎസ്ആര്‍ഒ ലക്‌ഷ്യം വെക്കുന്നത്. സ്പാഡെക്സ് പരീക്ഷണം […]
Read more

പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ ആദരവ്; ഉയർന്ന സിവിലിയൻ ബഹുമതി സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിന്‍റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
Read more

ദളിത് വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കെജ്രിവാൾ

ദില്ലി : തലസ്ഥാനത്തെ ദളിത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ. വരാനിരിക്കുന്ന ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് പ്രഖ്യാപനം. ‘ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്ന രീതിയിലായിരിക്കും സ്കോളര്‍ഷിപ്പെന്ന് […]
Read more

കേരളത്തിലെ മൂന്ന് സർവകലാശാലകൾക്ക് കേന്ദ്ര സർക്കാർ 100 കോടി വീതം അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച നേട്ടം. കേരളത്തിലെ 3 സർവകലാശാലകൾക്ക് 100 കോടി വീതം അനുവദിച്ച് കേന്ദ്രം. മൊത്തം കേരളത്തിന് 405 കോടിയുടെ കേന്ദ്ര സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കാണ് നൂറുകോടി വീതം നൽകുന്നത്. പി എം ഉഷ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്.
Read more

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു . ടി.ബേഗൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

ഭണ്ഡാരത്തിൽ പോയ ഐഫോൺ തിരികെ നൽകിയില്ല; ഫോൺ ദൈവത്തിന്റേതെന്ന് ക്ഷേത്ര അധികൃതർ

ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണുപോയ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച് ക്ഷേത്ര അധികൃതർ. സംഭാവനപ്പെട്ടിയിൽ വീഴുന്നതെന്തും ദൈവത്തിൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തൻ്റെ അപേക്ഷ ക്ഷേത്രം നിരസിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് വിനായഗപുരം സ്വദേശിയായ ദിനേശിന്റെ ഐഫോൺ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തി ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു (Tamil Nadu temple refuses to return iPhone dropped in temple […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് അതിദാരുണമായ സംഭവമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേൽ (42) ആണ് മരിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടുത്തമുണ്ടായി അൽപ സമയത്തിനകം തന്നെ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിശമന സേനയുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാറിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയർന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാൽ ദീപകിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് […]
Read more

കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലെ ഇനോവ കാർ; അകത്ത് 52 കിലോ സ്വർണവും 10 കോടി രൂപയും!

ഭോപ്പാൽ: ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഇന്നോവ കാറും അതിൽ നിന്ന് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളുമാണ് പിടിച്ചെടുത്തത്.വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുന്നത്. 30ലധികം പൊലീസ് വാഹനങ്ങളിൽ നൂറിലധികം പൊലീസുകാർ എത്തിയാണ് കള്ളക്കടത്ത് തടയാനുള്ള പരിശോധന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.