ത്രിപുരയിൽ സി.പി.എം നേതാവ് കൊല്ലപ്പെട്ടു; ഇന്ന് സംസ്ഥാന വ്യാപക ബന്ദ്
അഗർത്തല: അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ത്രിപുരയിലെ സി.പി.എം നേതാവ് ബാദൽ ഷിൽ മരിച്ചു. ബാദലിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദിന് സി.പി.എം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ത്രിപുരയിലെ രാജ്നഗറിലെ മാർക്കറ്റിൽ വെച്ചാണ് ബാദൽ ഷിൽ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു ബാദൽ. ബി.ജെ.പിയുടെ ഗുണ്ടകളാണ് ബാദലിനെ കൊലപ്പെടുത്തിയതെന്നാണ് […]
Read more

