സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

അടിയന്തിരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

ദില്ലി: നമ്മുടെ ജനാധിപത്യത്തിനുമേൽ തീരാകളങ്കമായി പതിച്ച അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പൊലീസ് ഭരണകൂടത്തിന്റെ കൂലിപ്പടയായി മാറുകയും,പൗരാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 21 മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും അടിയന്തിരാവസ്ഥയുടെ ആഘാതം വലുതായിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.അടിയന്തിരാവസ്ഥയ്ക്ക് നേതൃത്വം നൽകിയവരെ […]
Read more

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ

ദില്ലി: മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസർക്കാർ അറിയിക്കുന്നത് ജൂൺ 22ന് രാത്രി ഏറെ വൈകിയാണ്. […]
Read more

പകരം വീട്ടി രോഹിതും കൂട്ടരും;ടി 20 ലോകകപ്പില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ വഴി തടഞ്ഞ് നിര്‍ത്തി രോഹിതും സംഘവും.ഏകദിന ലോകകപ്പിന്റെ കലാശ പോരില്‍ തങ്ങളെ തോല്‍പ്പിച്ച ഓസീസിനെതിരെയുളള മധുരപ്രതികാരമായിരുന്ന ഈ ജയം.24 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലേക്ക് മുന്നേറി. സെഞ്ചുറിക്ക് എട്ടു റണ്‍സകലെ പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന […]
Read more

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിർദ്ദേശം. റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം.ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി […]
Read more

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കോഴിക്കോട് ആര്‍ഡിസി ഓഫീസിലേയ്ക്ക് കെഎസ്‌യു മാര്‍ച്ച്

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍.കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.
Read more

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും.കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക.വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം,പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ […]
Read more

മേഘ വിസ്ഫോടനം; അരുണാചലിലെ ഇറ്റനഗറിൽ മിന്നൽ പ്രളയം

അരുണാചൽ പ്രദേശിലെ ഈറ്റനഗറിൽ ഇന്ന് രാവിലെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപകമായ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കവും. മഴക്കൊപ്പം ഇരച്ചെത്തിയ മലവെള്ളം ഈറ്റനഗറിലും പരിസരത്തും മിന്നൽപ്രളയം തീർത്തു. സംസ്ഥാനത്ത് ഏതാനും ആഴ്ചകളായി കനത്ത മഴയുണ്ടായുണ്ടായിരുന്നെങ്കിലും രണ്ടുദിവസമായി മഴയുണ്ടായിരുന്നില്ല. മഴ മുന്നറിയിപ്പുകളൊന്നുമില്ലാതിരിക്കെ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഈറ്റനഗറിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യുന്നത്.മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായ ദേശീയപാത 415 ൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങി കിടക്കുന്നത്. നദിക്കരയിലേക്കും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പ് ജില്ലാ ഭരണകൂടം […]
Read more

കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക; അറസ്റ്റിന് പിന്നാലെ ശരീരഭാരം എട്ട് കിലോ കുറഞ്ഞെന്ന് ആംആദ്മി

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യനയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ദിനംപ്രതി വഷളായി​​ക്കൊണ്ടിരിക്കുകയാണ്. മാർച്ച് 21 ന് ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞു. 70 കിലോയുണ്ടായിരുന്ന ഭാരം 61 കിലോയായി കുറഞ്ഞുവെന്ന് ആംആദ്മി പ്രസ്താവനയിൽ വ്യക്തമാക്കി. സമഗ്രമായ ആരോഗ്യ പരിശോധന നടത്തണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടും മെഡിക്കൽ ബോർഡ് ചില രക്തപരിശോധനകൾ […]
Read more

മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്

ഇംഫാൽ: മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്. ഇംഫാൽ ജില്ലയിലാണ് വീണ്ടും സംഘർഷമുണ്ടായത്. തമ്നപൊക്പി, ലാംലൈ മേഖലകളിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. മലമുകളിൽ നിന്ന് ഒരു സംഘം ഗ്രാമങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗ്രാമങ്ങളിലെ വളണ്ടിയർമാർ തിരിച്ചടിച്ചതോടെ സംഘർഷസാധ്യതയുണ്ടായി. സുരക്ഷാസേന പ്രദേശത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഒരു മണിക്കൂർ സമയം വെടിവെപ്പ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വെടിവെപ്പിൽ ആരെങ്കിലും മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം, മണിപ്പൂർ സർക്കാർ ഹൈകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന […]
Read more

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണം

ചെന്നൈ: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് പൊലീസ്. 25 ലിറ്റർ സ്പിരിറ്റ്‌ ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് വാറ്റിയിരുന്നത്. ഈ അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണമായെന്ന് പൊലീസ് കണ്ടെത്തി. കള്ളക്കുറിച്ചിയിലെ വാറ്റുകാർ സ്ഥിരമായി അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ നിന്നാണ് സ്പിരിറ്റ്‌ വാങ്ങിയിരുന്നത്. ഇതോടെ ഗോവിന്ദ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.