അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി
ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെച്ചൊല്ലി ആകാംക്ഷ തുടരുന്നതിനിടെ, അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലെ അറ്റകുറ്റപ്പണികളുടെ ദൃശ്യം വൈറലായി. അമേഠിയില്‍ രാഹുല്‍തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് അമേഠിയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്തെത്തി. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സീറ്റില്‍ കണ്ണുവെച്ചതിനാല്‍ രാഹുല്‍ ഇനി എന്തുചെയ്യുമെന്ന് സ്മൃതി ചോദിച്ചു.ബസില്‍ യാത്രചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാനായി തൂവാലയിടാറുണ്ട്. രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ […]
Read more

