ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ
ന്യൂഡൽഹി: ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള വാർഷിക സംഭാവനയിൽ നിന്ന് 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അയച്ചുനൽകി. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക നൽകിയത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ […]
Read more