Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’; ഡിഇഒ ഓഫീസുകളിൽ വൻ ക്രമക്കേട്

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡി’ ൽ ജില്ലയിലെ രണ്ട് ക്ലാർക്കുമാർ പിടിയിൽ. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലെ കണ്ടെത്തൽ. ആലപ്പുഴ ഡിഇഒ ഓഫീസിലെ ഒരു ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 1,40,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചു. കുട്ടനാട് ഡിഇഒ ഓഫീസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ […]
Read more

നീതിയില്ലാത്ത തീരുമാനം; ആലപ്പുഴ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പുറകെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് പ്രവീൺ. ജില്ലാ പഞ്ചായത്തിലേക്ക് പ്രവീണിന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി, ചരിത്രം സാക്ഷി എന്നാണ് തനിക്ക് പൊലീസിൽനിന്നും മർദനമേൽക്കുന്ന വീഡിയോ ഉൾപ്പടെ പ്രവീൺ പങ്കുവെച്ച […]
Read more

വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി, ചമ്പക്കുളം ബോട്ട് ജെട്ടി കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജല മലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യ ലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

കന്നിയങ്കത്തിൽ യുഡിഎഫ് വാർഡ് ചുവപ്പിച്ച 24-കാരൻ; ആദ്യതിരഞ്ഞെടുപ്പിന്റെ ഓർമകൾ പങ്കുവെച്ച് പി.പി. ചിത്തിരഞ്ജൻ എംഎൽഎ

ആലപ്പുഴ: നഗരസഭാ തിരഞ്ഞെടുപ്പിൽ ബീച്ച് വാർഡിനെ ഇടത്തേക്കെത്തിക്കാൻ 1988-ൽ പാർട്ടി നിയോഗിക്കുമ്പോൾ പി.പി. ചിത്തരഞ്ജന് വയസ്സ്- 24. ഡിവൈഎഫ്ഐയുടെ ഏരിയ പ്രസിഡന്റായിരിക്കുമ്പോഴാണ് വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള ജില്ലാ നേതൃത്വം തന്റെ പേരു നിർദേശിച്ചതെന്ന് ചിത്തരഞ്ജൻ ഓർക്കുന്നു. അന്ന് വാടയ്ക്കലായിരുന്നു താമസം. മുൻ മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമായിരുന്നു മത്സരം. പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ച കന്നിയങ്കം എന്നുവേണമെങ്കിൽ പറയാം. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന ബീച്ച് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മനോഹരനെ 68 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കന്നിയങ്കം ചിത്തരഞ്ജൻ […]
Read more

യു ഡി എഫി ൽ ഭിന്നത രൂക്ഷം; മുസ്ലിം ലീഗ് കെപിസിസി ക്ക് പരാതി നൽകി

ആലപ്പുഴ : കോൺഗ്രസ്സിൽ യു ഡി എഫ് – മുസ്ലിം ലീഗ് ഭിന്നതാ രൂക്ഷമാകുന്നു. കോൺഗ്രസ്സ് ഘടക കക്ഷികളെ അവഗണിക്കുകയാണെന്നും ആവശ്യപ്പെട്ട സീറ്റുകൾ തന്നെ ലഭിക്കണം എന്നും ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കെ പി സി സി ക്ക് പരാതി നൽകി. ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ അമ്പലപ്പുഴ നൽകാൻ കോൺഗ്രസ്സ് നേതൃത്വം തയാറല്ല. പകരം പുന്നപ്ര നൽകി പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ ആറു സീറ്റിലാണ് കഴിഞ്ഞ തവണ […]
Read more

തെരുവുനായ ആക്രമണം ; നാലുവയസ്സുകാരനും സ്ഥാനാർത്ഥിയും ഉൾപ്പടെ 10 പേർക്ക് പരിക്ക്

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്. അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read more

തെരുവുനായ നിയന്ത്രണം; ഡോഗ് പാര്‍ക്കിന് സാധ്യത തേടി സര്‍ക്കാര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും. ആക്രമണ […]
Read more

മണ്ണഞ്ചേരിയിൽ കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിലെ പല വാർഡുകളിലും, ബ്ലോക്കിലും സ്ഥാനാർത്ഥികളെ പോലും നിശ്ചയിക്കാൻ സാധിക്കാതെ തമ്മിലടിക്കുകയാണ്. പല വാർഡുകളിലും പ്രവർത്തകർ നേതാക്കൾക്ക് എതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഘടക കക്ഷിയായ മുസ്ലിം ലീഗുമായും കോണ്ഗ്രസ് നേതൃത്വം ഇടഞ്ഞാണ് നിൽക്കുന്നത്. 23 വാർഡുകളിൽ ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് നൽകാതെ ഇരിക്കുകയും തന്മൂലം മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കാൻ തയാറെടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം 19 ആം […]
Read more

മാധ്യമ പ്രവര്‍ത്തകന്‍ പി. ആര്‍. സുമേരന്‍ സി പി ഐ യില്‍ അംഗത്വം സ്വീകരിച്ചു

ആലപ്പുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും , സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍. സുമേരന്‍ സി പി ഐ യില്‍ ചേര്‍ന്നു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.കെ. ഉത്തമന്‍ പാര്‍ട്ടി പതാക സുമേരന് നല്‍കി സ്വീകരിച്ചു. സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സുമേരന്‍ പ്രതികരിച്ചു. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ജീവിച്ചുവന്ന താന്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരൂര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer