Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാധ്യമ പ്രവര്‍ത്തകന്‍ പി. ആര്‍. സുമേരന്‍ സി പി ഐ യില്‍ അംഗത്വം സ്വീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും , സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍. സുമേരന്‍ സി പി ഐ യില്‍ ചേര്‍ന്നു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.കെ. ഉത്തമന്‍ പാര്‍ട്ടി പതാക സുമേരന് നല്‍കി സ്വീകരിച്ചു.

സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സുമേരന്‍ പ്രതികരിച്ചു. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ജീവിച്ചുവന്ന താന്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരൂര്‍ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡി. അനില്‍, സി പി ഐ തൈക്കാട്ടുശ്ശേരി എല്‍ സി സെക്രട്ടറി പി.എ. ഫൈസല്‍, എല്‍ സി അംഗം
കെ. വിജയന്‍പിള്ള തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

കാല്‍നൂറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് പി.ആര്‍ സുമേരന്‍ സജീവമാണ്. മാധ്യമം, തേജസ്, ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും, സിറാജ് ദിനപത്രത്തില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തില്‍ കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്നു. കേരളാ കൗമുദി തിരുവനന്തപുരം യൂണിറ്റില്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്‌ളാഷ് മൂവീസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സിനിമാ പി ആര്‍ ഒ യാണ്. മലയാളം, തമിഴ്,മറാത്തിതുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പി ആര്‍ ഒ യായി പ്രവര്‍ത്തിച്ചുവരുന്നു. ചലച്ചിത്ര സാമൂഹിക-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ അഞ്ഞൂറിലേറെ പ്രമുഖരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വേണ്ടിയും പ്രമുഖരുമായി അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

മുഖ്യധാരാ മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒട്ടേറെ ലേഖനങ്ങളും ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. നിരവധി മാഗസിനുകളും പുസ്തകങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. ആകാശവാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

പി ആര്‍ മീഡിയയുടെ ബാനറില്‍ ഒരുക്കിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ അഞ്ച് എപ്പിസോഡുകളിലായി റിലീസ് ചെയ്തിരുന്നു. സ്‌ക്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക പി ആര്‍ ഒ യൂണിയന്‍, എക്‌സിക്യൂട്ടീവ് അംഗവും ചലച്ചിത്ര പ്രവര്‍ത്തകരുെട സാംസ്‌ക്കാരിക സംഘടനയായ മാക്ടയുടെ ആക്റ്റീവ് മെമ്പറുമാണ് പി ആര്‍ സുമേരന്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer