Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

കളർകോട് അപകടം; അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: അന്താരാഷ്ട്ര റോഡപകട ഓർമ്മ ദിനത്തിന്റെ ഭാഗമായി കളർകോട് ദുരന്തത്തിൽ ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളെ അനുസ്മരിച്ച് അനുസ്മരണപ്രവൃത്തി സംഘടിപ്പിച്ചു. “അന്ന് അവനല്ലല്ലോ മരിച്ചത് ഞങ്ങൾ മൂന്ന് പേരല്ലേ. നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നവരുണ്ട്. റോഡിൽ ഇറങ്ങുമ്പോൾ അവരെ ഓർക്കണം,” എന്ന് ആയുഷ് ഷാജിയുടെ അമ്മ ഉഷ വികാരഭരിതമായി പറഞ്ഞു. 2024 ഡിസംബർ 2 നാണ് കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് […]
Read more

അയ്യപ്പന്മാർക്ക് നിർദ്ദേശങ്ങളുമായി ഡോ. പദ്മകുമാർ

ആലപ്പുഴ : ശബരിമല തീർത്ഥാടന സീസണിന് മുന്നോടിയായി തീർത്ഥാടകർക്കായി വിശദമായ ആരോഗ്യ നിർദ്ദേശങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ മുന്നോട്ടുവന്നു. ശാരീരികക്ഷമത മുതൽ സുരക്ഷാ നിർദേശങ്ങൾവരെ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു. തീർത്ഥാടനത്തിന് മുന്നോടിയായി ദിവസവും 30–40 മിനിറ്റ് നടക്കൽ, പടികൾ കയറൽ തുടങ്ങിയ വ്യായാമങ്ങൾ നടത്തണമെന്നും, രക്തസമ്മർദം, ഷുഗർ നില, ഹൃദയാരോഗ്യം തുടങ്ങിയവ മുൻകൂട്ടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം […]
Read more

അരൂർ അപകടം; രാജേഷിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ കൈമാറി

ആലപ്പുഴ : അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട പള്ളിപ്പാട് തെക്കേക്കര ജിഷ്ണു ഭവനത്തിൽ രാജേഷിന്റെ കുടുംബത്തിന് നിർമാണ കമ്പനി അശോക ബിൽഡ്സ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ശനിയാഴ്ച്ച് പകൽ 11.30നു തഹസീൽദാർ ബി പ്രദീപ് പള്ളിപ്പാട്ടെ വീട്ടിലെത്തി രാജേഷിന്റെ ഭാര്യ ഷൈലജക്കാണ് തുക കൈമാറിയത്. കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, പഞ്ചായത്തംഗം റേച്ചൽ വർഗീസ്, പൊതുപ്രവർത്തകനായ ജോമോൻ എന്നിവരും സന്നിഹിതരായിരുന്നു . ഞായറാഴ്ച […]
Read more

കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കെ.സി.വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചത്.ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നു ഗോവിന്ദൻ പറയുന്നത് കേരളത്തിൽ മാത്രം എപ്പോഴും പ്രവർത്തിക്കുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിക്കു നേരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്. പയ്യന്നൂർ എന്ന കമ്യൂണിസ്റ്റ് കോട്ടയിൽ ജനിച്ച വേണുഗോപാൽ മറ്റൊരു കോട്ടയായി കരുതപ്പെടുന്ന ആലപ്പുഴയിൽ മൂന്നുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും ജയിച്ചതു മുതൽ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ […]
Read more

നിരോധിത പുകയിലക്കടത്ത് കേസ് നേരിട്ട എ. ഷാനവാസിന് സിപിഎം സീറ്റ്

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ തോണ്ടൻകുളങ്ങര വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ. ഷാനവാസ് മത്സരിക്കും. നിരോധിത പുകയിലക്കടത്ത് കേസിൽ മുൻപ് സിപിഎം ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഷാനവാസിന് വീണ്ടും അംഗത്വം നൽകാൻ ആലപ്പുഴ ഏരിയ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കാളാത്ത് വാർഡിൽ കൗൺസിലർ ആയിരുന്നു ഷാനവാസ്‌. ഇത്തവണ തോണ്ടൻകുളങ്ങരയിലാണ് മത്സരിക്കുന്നത്.
Read more

കോൺഗ്രസ്സിൽ അടി തുടങ്ങി: ആലപ്പുഴയില്‍ റിബെല്‍ സ്ഥാനാര്‍ത്ഥികള്‍

ആലപ്പുഴ : ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ്സ്‌ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ റിബൽ സ്ഥാനാർത്ഥികൾ സജീവമാകുന്നു തുമ്പോളിയിൽ മുമ്പ് മത്സരിച്ചിരുന്ന കെ ജി നിഷാദ് ഇക്കുറി `ജനകീയ ജനാധിപത്യ മുന്നണി` യുടെ സ്ഥാനാർത്ഥി ആയിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. നിഷാദിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ പലയിടത്തും ഉയർത്തിക്കഴിഞ്ഞു. കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനർത്ഥിക്ക് മണ്ഡലവും പ്രവർത്തകരുമായി യാതൊരു അടുപ്പവും ഇല്ലെന്നും അവരെ ഈ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കുകയില്ല എന്നുമാണ് പ്രവർത്തകർ പറയുന്നത് കെ സി വേണുഗോപാലും, ഷാനിമോൾ ഉസ്മാനും […]
Read more

വിദ്യാർഥികളെ അനുമോദിച്ചു

ആലപ്പുഴ : ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മുഹമ്മ കെ.പി.എം യു.പി.എസ് വിദ്യാർത്ഥികൾ. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത് കാലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങു നടത്തി കലോത്സവത്തിൽ നേടിയ ട്രോഫിയുമായി സ്കൂളിൽ നിന്നും ആരംഭിച്ച റാലി മുഹമ്മ ജംഗ്ഷനിൽ സമാപിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് ബിന്ദു ജി പണിക്കർ, പി.ടി.എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ എം.പി.ടി.എ പ്രസിഡൻ്റ് ബിന്ദുജ രാജേന്ദ്രൻ, സ്റ്റാഫ്സെക്രട്ടറി പിഎം കുഞ്ഞുമോൻ, […]
Read more

നിയന്ത്രണം വിട്ട കാർ കട മുറികൾ ഇടിച്ചു തകർത്തു

ആലപ്പുഴ: മുഹമ്മ ആര്യാക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെയും സമീപത്തെ രണ്ട് കടകളുടെയും മേൽ ഇടിച്ചുകയറി മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.45 ഓടെ മുഹമ്മ–തണ്ണീർമുക്കം റോഡിൽ ആര്യാക്കര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിൽ എത്തിയ മാരുതി സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ജാൻസിയ വസ്ത്രവ്യാപാര സ്ഥാപനത്തിലും അടുത്തുള്ള മില്ലറ്റ് കടയിലും കാർ ഇടിച്ചുകയറി. ഇടിയുടെ ശക്തിയിൽ വാഹനം തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പുത്തനമ്പലം സ്വദേശികളായ അനുരാഗ്, അശ്വിൻ […]
Read more

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 4 പേർക്ക് ഏഴ് വർഷം കഠിനതടവ്

ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനെയും കൂട്ടരെയും സെഷൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. വാവ പ്രമോദ് എന്നറിയപ്പെടുന്ന ചേർത്തല മുൻസിപ്പൽ 30-ാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ പ്രിൻസ്, സി എം സി 28-ാം വാർഡിൽ നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. ചേർത്തല പൊലീസ് രജിസ്റ്റർ […]
Read more

ഗർഡർ അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി

അരൂർ: അരൂർ ഗർഡർ ദുരന്തത്തെ തുടർന്ന് ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. ഓഡിറ്റ് നടത്താനുള്ള ചുമതല റൈറ്റ്‌സ് ലിമിറ്റഡിന് നൽകി. നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിക്കും. ചട്ടലംഘനം സ്ഥിരീകരിച്ചാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ദിവസം അരൂർ–തുറവൂർ ഉയരപ്പാത നിർമാണപ്രദേശമായ ചന്തിരൂരിൽ പിക്കപ് വാനിന്റെ മുകളിലേക്ക് ഗർഡർ വീണ് ആലപ്പുഴ പള്ളിപ്പാട് […]
Read more

Recent News

Advertisement
WhiteswanTV Footer