Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അരൂർ അപകടം; രാജേഷിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട പള്ളിപ്പാട് തെക്കേക്കര ജിഷ്ണു ഭവനത്തിൽ രാജേഷിന്റെ കുടുംബത്തിന് നിർമാണ കമ്പനി അശോക ബിൽഡ്സ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി.

ശനിയാഴ്ച്ച് പകൽ 11.30നു തഹസീൽദാർ ബി പ്രദീപ് പള്ളിപ്പാട്ടെ വീട്ടിലെത്തി രാജേഷിന്റെ ഭാര്യ ഷൈലജക്കാണ് തുക കൈമാറിയത്. കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, പഞ്ചായത്തംഗം റേച്ചൽ വർഗീസ്, പൊതുപ്രവർത്തകനായ ജോമോൻ എന്നിവരും സന്നിഹിതരായിരുന്നു . ഞായറാഴ്ച രാത്രി ഹരിപ്പാട്ട് വീട്ടിലേക്ക് വരികയായിരുന്ന രാജേഷിന്റെ പിക്ക് അപ്പ് വാനിന്റെ മുകളിലേക്ക് ഗാർഡർ വീണു അപകടം ഉണ്ടായത്.

Recent News

Advertisement
WhiteswanTV Footer