Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

വാക്ക്പോര്; ആലുവയിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

ആലുവ: മെട്രോ സ്റ്റേഷനിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഇന്നെലെ രാത്രിയായിരുന്നു സംഭവം. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു അതിക്രമം. നീതുവിനെ ഉടൻ തന്നെ കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. അതേസമയം കേസിലെ പ്രതി മഹേഷിനെ മെട്രോ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Read more

കൊച്ചിൻ കാർണിവൽ; കൂടുതൽ പൊലീസുകാരെ വിന്യസിക്കും

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം . മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. ഡിസംബർ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. ജനത്തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ […]
Read more

എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി: തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു; പ്രതിഷേധവുമായി ഉമ തോമസ്

കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ഉമ തോമസ് എം എല്‍ എയും പാര്‍ട്ടിയില്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എല്‍ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി. കൗണ്‍സിലര്‍മാരുടെ പിന്തുണയുടെ […]
Read more

കൊച്ചിയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ തുറന്ന് കേരളത്തില്‍ ഹോം ലോക്കര്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കി ഗോദ്റെജ്

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിന് സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്. സ്വര്‍ണ്ണാഭരണ വിനിമയത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്. […]
Read more

എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎല്‍എ ഓഫീസ് എല്‍ദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കൂകയാണ്. ഡിസംബര്‍ മാസം ആദ്യമാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. വാടക […]
Read more

തൃപ്പൂണിത്തുറയില്‍ ബിജെപി; അഡ്വ. പിഎല്‍ ബാബു ചെയര്‍മാന്‍

കൊച്ചി: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്. ബിജെപി നേതാവ് അഡ്വ. പി എല്‍ ബാബു മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്. രണ്ടു റൗണ്ടായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് […]
Read more

കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍

കൊച്ചി: വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സ്ഥാനമേറ്റു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ […]
Read more

രാജ്യവ്യാപക സര്‍വീസ് കാമ്പയിനുമായി ടിവിഎസ്

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യവ്യാപകമായി സര്‍വീസ് കാമ്പയിന്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തില്‍ വാഹനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിന്‍ നടത്തുന്നത്. പുതിയ വര്‍ഷത്തില്‍ പുതുമയോടെ യാത്ര തുടങ്ങാം (റിസോള്‍വ്, റിഫ്രഷ് ആന്‍ഡ് റെയ്ഡ്) എതാണ് പ്രമേയം. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ കാമ്പയിന്റെ ഭാഗമാവും. കാമ്പയിന്‍ കാലയളവില്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് എഞ്ചിന്‍, ബ്രേക്ക്, ഇലക്ട്രിക്കല്‍ […]
Read more

മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ ; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്. മേയര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ മറുപടി പറയണം. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നെന്നും ദീപ്തി മേരി വര്‍ഗീസ്. സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നതല്ല. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയര്‍മാര്‍ക്കും […]
Read more

കൊച്ചി മേയര്‍ :വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും

കൊച്ചി: 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer