Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്ന് F ശ്രദ്ധിക്കണം; ജനങ്ങള്‍ക്ക് നിര്‍ദേശവുമായി നിര്‍മല സീതാരാമന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്ത്. എഫ്, എഫ്, എഫ്… ജനങ്ങൾ മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയാണവ.

‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു. ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല. കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് ഒന്നിച്ചു വന്നു. വിചാരിക്കാത്ത തലത്തിലേക്കാണ് വളം വില കുതിച്ചുകയറിയത്’’ – നിർമല സീതാരാമൻ പറഞ്ഞു. സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 37-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

Recent News

Advertisement
WhiteswanTV Footer