Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു

കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ തലയിൽ തേങ്ങ വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് ആണ് മരിച്ചത്. സോഫിയ കവലയിൽ വെച്ചാണ് അപകടം നടന്നത്. തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
Read more

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ കണ്ടനാടുള്ള വീട്ടുവളപ്പിൽ വെച്ച് നടക്കും. രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും.
Read more

ആലുവ സ്റ്റേഷനിൽ പുൽപ്പായക്കുള്ളിൽനിന്ന് 17 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: പുൽപ്പായ കെട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ആലുവ റെയിൽവെ സ്റ്റേഷനിലാണ് 17 കിലോ കഞ്ചാവ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നാണ്, വിൽപനയ്ക്കായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ഉടമയില്ലാത്ത രീതിയിൽ റെയിൽവെ പ്ലാറ്റ്ഫോമിൽ പുൽപ്പായ കെട്ട് കണ്ടതോടെ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറകളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടത്തിയത്. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്‍റെ നിഗമനമെന്ന് ആലുവ റേഞ്ച് […]
Read more

ഇ- മാലിന്യത്തിന്‍റെ അളവിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഗോദ്റെജ്

കൊച്ചി: ഇ- മാലിന്യങ്ങള്‍ സംബന്ധിച്ച് വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആശങ്കകള്‍ക്കിടെ ഇതിനെ നേരിടുന്നതിനായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് ബോധവല്‍ക്കരണ ക്യാമ്പെയിനുമായി ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് ഇനീഷിയേറ്റീവ് എന്ന പരിപാടി വിപുലമാക്കുന്നു. ഇ-മാലിന്യങ്ങളാണ് നാം കഴിക്കുന്നത്, അതു പാടില്ല എന്ന പ്രമേയവുമായാണ് ഈ ക്യാമ്പെയിന്‍. കുറഞ്ഞ തോതില്‍ മാത്രം അവബോധമുള്ളതും ആശങ്കപ്പെടുത്തുന്ന വിധത്തിലെ യാഥാര്‍ത്ഥ്യവുമായ ഈ വിഷയത്തെക്കുറിച്ചുള്ള വെളിച്ചം വീശുന്നതാണ് ഈ നീക്കം. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇ-മാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നുവെന്നും ആത്യന്തികമായി […]
Read more

രാജ്യത്തെ ആദ്യത്തെ റീചാര്‍ജുമായി ബന്ധിപ്പിച്ചുള്ള ഹാന്‍ഡ്സെറ്റ് തെഫ്റ്റ്, ലോസ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു ‘വി’

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി ഈ രംഗത്ത് ആദ്യമായി റീചാര്‍ജുമായി ബന്ധിപ്പിച്ചുള്ള ഹാന്‍ഡ്സെറ്റ് മോഷണത്തിനും നഷ്ടപ്പെടലിനും എതിരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഇത് ഐഒഎസ്, ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ് 25,000 രൂപ വരെയുള്ള പദ്ധതികള്‍ വെറും 61 രൂപ മുതല്‍ ലഭ്യമാണ്. ഹാന്‍ഡ് സെറ്റിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു മാത്രം പരിരക്ഷ നല്‍കുന്ന പരമ്പരാഗത പദ്ധതികള്‍ക്കുപരിയായി സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക കൂടി പരിഹരിക്കുന്നതാണ് നവീനമായ ഈ പദ്ധതിയുടെ നേട്ടം. […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇ.ഡി. കൊച്ചി ഇ.ഡി യൂണിറ്റ് ഡൽഹിയിലെ ഇ.ഡി ഡയറക്ടറേറ്റിന് കത്തയച്ചു.തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന എസ് […]
Read more

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടക്കയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്തെത്തി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. എന്നാൽ കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പകൽ മുഴുവൻ വനജ വീട്ടിൽ തനിച്ചായിരുന്നു. […]
Read more

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ജനമനസിലേക്ക് ചേക്കേറിയ മഹ നടനാണ് വിടവാങ്ങിയിരിക്കുന്നത്.
Read more

ഇരയുമല്ല, അതിജീവിതയുമല്ല; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍. ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്ന് സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ […]
Read more

എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാൽ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബ്രൂവറി അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മലിനീകരണപ്രശ്‌നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷവും പദ്ധതിയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer