Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. 20 ദിവസത്തോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങളാണ് നാളെ വൈകുന്നേരം അവസാനിക്കുക.
Read more

നടി റിനി ആൻ ജോർജിന് വധഭീഷണി

കൊച്ചി: യുവ നടി റിനി ആന്‍ ജോര്‍ജിന് വധ ഭീഷണി. ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് വീടിന്റെ മുന്‍പിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് […]
Read more

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ യുവാവ് കുഴഞ്ഞ് വീണു. പത്തനംതിട്ട സ്വദേശി സജിയാണ് കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. വീണയുടനെ സജിയെ കസേരയിലിരുത്തി ആളുകൾ സ്റ്റേജിന് പിന്നിലേക്കെത്തിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ. ജോ ജോസഫ് വേദിയിൽനിന്നിറങ്ങി സ്റ്റേജിന് പിന്നിലേക്ക് ചെന്ന് ഉടൻ സിപിആർ നൽകി. തുടർന്ന് ഇദ്ദേഹത്തെ ലിസി ആശുപത്രിയിലെത്തിച്ചു.
Read more

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്ങൂട്ടത്തിലിന്റെ അറസ്റ്റിന് ഹൈക്കോടതി താൽക്കാലിക തടഞ്ഞു. ഈ മാസം 15 വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി ഉത്തരവിട്ടു. അതേദിവസം മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ശേഷമായിരിക്കും കേസ് വിശദമായി പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യം തള്ളപ്പെട്ടതിനെ തുടർന്ന് രാഹുൽ ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പത്താം ദിവസവും ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ […]
Read more

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ബലാത്സംഗ കേസില്‍ രാഹുല്‍ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് ഒന്‍പത് ദിവസം കഴിഞ്ഞിരിക്കുകയാണ്.
Read more

കൊച്ചിയിൽ റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: കൊച്ചി പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് ആട്ടുകല്ല് കണ്ടെത്തിയത്. മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് കണ്ടെത്തിയത്. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവെ പൊലീസിൽ അറിയിച്ചത്.ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് പോലീസിന്റെ സംശയം. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണുള്ളത്. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; നടക്കുമെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൊച്ചി: ‘കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?’-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞു. അപ്പോൾ മമ്മൂട്ടി പറഞ്ഞു: ‘എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…’അപ്പോൾ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും. ഒക്ടോബർ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണിൽ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെൽത്ത് കെയർ പ്രമോഷൻസ്) […]
Read more

ഭിന്നശേഷിക്കാര്‍ക്കായി സങ്കല്‍പ്പ് സഹയാത്ര നടത്തി

കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിന്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബും മുത്തൂറ്റ് ഫിനാന്‍സും സംയുക്തമായി ഭിന്നശേഷികാരായ കുട്ടികള്‍ക്കായി സങ്കല്‍പ്പ് സഹയാത്ര നടത്തി. ബുധനാഴ്ച രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച യാത്ര ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐഎഎസ് ഫ്‌ലാഗ് ഓഫ് ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് പി.ആര്‍ ആന്‍ഡ് സി.എസ്.ആര്‍ മേധാവി രോഹിത് രാജ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സിമി കെ.എസ്, റോട്ടറി ജില്ലാ ഗവര്‍ണര്‍ റൊട്ടേറിയന്‍ ഡോക്ടര്‍ ജി.എന്‍ രമേശ്, പ്രോജക്ട് […]
Read more

എയര്‍ ഇന്ത്യ സാറ്റ്സ് അത്യാധുനിക സാങ്കേതികവിദ്യകളോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങള്‍ തുടങ്ങി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയില്‍ പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില്‍ ഭാവി സജ്ജമായ സാങ്കേതിക വിദ്യ, […]
Read more

കൊറോണ റെമഡീസ് ലിമിറ്റഡ് ഐപിഒ ഡിസംബര്‍ എട്ട് മുതല്‍

കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ എട്ട് മുതല്‍ 10വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 655.371 കോടിരൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,008 മുതൽ 1,062 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 14 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 54 രൂപ […]
Read more

Recent News

Advertisement
WhiteswanTV Footer