Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

‘നീതി പൂര്‍ണമായി നടപ്പായില്ല; ഗൂഡാലോചന വിവാധം വീണ്ടുമുയര്‍ത്തി മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസി്ല്‍ അതിജീവിതയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്. അവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാര്‍ഥ്യമാണ് എന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂ എന്നും മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പൊലീസിലും നിമയവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ നീതി പൂര്‍ണമാകേണ്ടതുണ്ടെന്ന് മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ […]
Read more

നടി ആക്രമിക്കപ്പെട്ട കേസ്; അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും; നന്ദിപറഞ്ഞും അതിജീവിതയുടെ പോസ്റ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിത. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമായെന്നും കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും . വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നെന്നും അതിജീവിത സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞിരന്നു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് അതിജീവിത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:- എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍. . ഏറ്റവും വേദനാജനകമായ […]
Read more

ഇത് എന്റെ നേതാവിന്റെ വിജയം: നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വി.ഡി. സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ […]
Read more

നടിയെ ആക്രമിച്ച കേസ്: ഡിജിപിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടിയെടുക്കും : മന്ത്രി പി രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. കേസിലെ മുഴുവന്‍ വിധിയും വായിച്ചിട്ടില്ല. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read more

ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു: ലക്ഷ്യം, വിവിദ മേഖലകളിലെ അവസരങ്ങള്‍ ശക്തമാക്കല്‍

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

കരകൗശല വിദഗ്ദ്ധര്‍, സംരംഭകര്‍, ലോജിസ്റ്റിക് മേഖല എന്നിവിടങ്ങളിലെ അവസരങ്ങള്‍ ശക്തമാക്കാന്‍ ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്‍റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

ഒരു സംവിധായകന്‍: നാല് സിനിമകള്‍ സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു; ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യചിത്രമാണ് ‘അന്ധന്‍റെ ലോകം’ ആന്തോളജി വിഭാഗത്തില്‍ സഹസ് ബാല ഒരുക്കുന്ന നാല് ചിത്രങ്ങളില്‍ […]
Read more

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും വമ്പിച്ച വിജയം അനേക വർഷങ്ങളായി യാതനയും വേദനയും സഹിച്ച് താഴെ തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരുടെ അദ്ധ്വാനത്തിൻ്റെയും ഗ്രൂപ്പുകൾ വെടിഞ്ഞുള്ള ഒരുമയുടെയും വിജയമാണ്. സ്ഥാനാർത്ഥി നിർണ്ണയം കെ.പി.സി.സി കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുത്തതിനാൽ ജനകീയ ബന്ധമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞു. ഗ്രൂപ്പു നേതാക്കളുടെ സിൽബന്ധികളെ മുകളിൽ നിന്നും ഒരിടത്തും അടിച്ചേൽപ്പിച്ചില്ല. വിഭാഗീയത ഒഴിവാക്കി താഴെ തട്ടിൽ ഒറ്റകെട്ടായി പ്രവർത്തിക്കാൻ കഴിഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും സ്ഥാനാത്ഥിത്വം നൽകിയതാണ് വൻ നേട്ടമുണ്ടാക്കിയത്. കോൺഗ്രസിലേക്ക് ഞാൻ മടങ്ങിവന്ന […]
Read more

എറണാകുളത്ത് 13 നഗരസഭകളിലും എൽഡിഎഫിന് തിരിച്ചടി

കൊച്ചി: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരു നഗരസഭയിലും എൽഡിഎഫിന് വിജയം നേടാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ച് ജില്ലയിൽ സർവാധിപത്യം തുടരുന്നതിനിടെ, തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്നുള്ള അട്ടിമറി വിജയത്തിലൂടെ എൻഡിഎ അധികാരം പിടിച്ചെടുത്തു. മൂവാറ്റുപുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലാണ് യുഡിഎഫ് വിജയം നേടിയത്. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ വിജയിച്ചു.
Read more

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി,രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗം, സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer