Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നീതി പൂര്‍ണമായി നടപ്പായില്ല; ഗൂഡാലോചന വിവാധം വീണ്ടുമുയര്‍ത്തി മഞ്ജു വാര്യര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസി്ല്‍ അതിജീവിതയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്. അവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാര്‍ഥ്യമാണ് എന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂ എന്നും മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പൊലീസിലും നിമയവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ നീതി പൂര്‍ണമാകേണ്ടതുണ്ടെന്ന് മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും തലയുര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേസില്‍ അതിജീവിതയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെയും പ്രതികരണം എത്തുന്നത്.

വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങള്‍ക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത്. എട്ടുവര്‍ഷം, 9 മാസം ,23 ദിവസങ്ങള്‍ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേര്‍ ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ അതിജീവിത കാണുന്നത്. കെട്ടിച്ചമച്ച കേസ് എന്ന പരിഹസിച്ചവര്‍ക്ക് മുന്നില്‍ കേസിന്റെ വിധി സമര്‍പ്പിക്കുകയാണ് അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer