തൃശ്ശൂർ: കൊരട്ടി പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്.പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പതിമൂന്ന് സീറ്റുകള്‍ നേടി കൊണ്ടാണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.യുഡിഎഫിന് വിമത ശല്യം രൂക്ഷമായിരുന്നിട്ടും അതെല്ലാം തള്ളി കളഞ്ഞു കൊണ്ടുള്ള ശക്തമായ വിജയമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.
1 മുരിങ്ങൂര്‍ ലീല സുബ്രഹ്മ്ണ്യന്‍.2 ഖന്നാനഗര്‍ ജോബി മാനുവല്‍,6 വാലുങ്ങാമുറി അനിത വിനേഷ്,7 പാലപ്പിള്ളി വി.കെ.കൃഷ്ണന്‍.8 നാലുകെട്ട് ജിസിപോള്‍,9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ മിനി നെല്‍സണ്‍,11,സ്‌നേഹ നഗര്‍ ആന്‍സി അഗസ്റ്റിന്‍,12.ചിറങ്ങര പി.കെ.വര്‍ഗ്ഗീസ്,14 മംഗലശ്ശേരി മിനി ഡേവീസ്,15 ചെറ്റാരിക്കല്‍ ഗ്രേസി സ്‌കറിയ,16 വഴിച്ചാല്‍ ഫിന്‍സോ തങ്കച്ചന്‍,18 ടൗണ്‍ വാര്‍ഡ് ഷീനി തൊമ്മി.19 പള്ളിയങ്ങാടി ബിനി ഡേവീസ്,20 കട്ടപ്പുറം ഫെമിന വിബിന്‍,
എന്നിവരാണ് വിജയം നേടിയവര്‍.21 സീറ്റില്‍ യുഡിഎഫ് 13,എല്‍ഡിഎഫ്4,എന്‍ഡിഎ 1 സ്വതന്ത്രന്‍ 3 ഇങ്ങിനെയാണ് കക്ഷി നില.എല്‍ഡിഎഫിന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം യുഡിഎഫ് ശക്തമായി തിരിച്ച് വന്നിരിക്കുകയാണ്.




