Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ […]
Read more

വ്യാജ യുപിഐ ആപ്പ് ഉപയോ​ഗിച്ച് തട്ടിപ്പ്; അഞ്ച് പേർ പിടിയിൽ

കൊച്ചി: വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ അഞ്ചുപേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ പണം അയച്ചതായി കടയുടമകളെ കാണിച്ചിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ തുക അക്കൗണ്ടിൽ എത്താത്തതിനെ തുടർന്ന് ഹോട്ടൽ ഉടമകളുടെ പരാതിയാണ് അന്വേഷണത്തിന് വഴിവെച്ചത്.അറസ്റ്റിലായവരിൽ നാല് പേർ കൊയിലാണ്ടി സ്വദേശികളും ഒരാൾ തിരുവനന്തപുരം സ്വദേശിയുമാണ്. കളമശേരി, എളമക്കര മേഖലകളിലെ വിവിധ കടകളിൽ നിന്നും സാധനങ്ങളും ഭക്ഷണവും വാങ്ങിയ ശേഷം യുപിഐ പെയ്മെന്റ് ചെയ്തത് കാണിച്ചാണ് തട്ടിപ്പ് നടന്നത്. ബിൽ അടച്ചതായി ഫോണിൽ ‘ടിക്ക്’ കാണിച്ചെങ്കിലും […]
Read more

യുഡിഎഫ് വേദിയിൽ ട്വന്റി ട്വന്റി ജില്ലാ പഞ്ചായത്ത് അംഗം

എറണാകുളം: യുഡിഎഫിന്റെ വേദിയിലെത്തി ട്വന്റി 20 ജില്ലാ പഞ്ചായത്ത് അംഗം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോലഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച ഉമ മഹേശ്വരിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മഴുവന്നൂര്‍ പഞ്ചായത്ത് ചീനിക്കുഴി വാര്‍ഡ് കണ്‍വെന്‍ഷനിലാണ് ഉമ മഹേശ്വരി പങ്കെടുത്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ വി എല്‍ദോ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ആണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മഴുവന്നൂര്‍ പഞ്ചായത്തിലേക്ക് ജയിച്ച […]
Read more

മാസപ്പടി കേസ്; ഹർജി പുതിയ ബെഞ്ചിലേക്ക്

എറണാകുളം: മാസപ്പടി കേസിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്, സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികള്‍ എന്നിവരാണ് […]
Read more

എസ്‌ഐആർ; സിപിഐയും സുപ്രീംകോടതിയിലേക്ക്

എറണാകുളം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക് നീങ്ങുന്നു. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെക്കൂടിയാണ് നടപടി. സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബി ആര്‍ […]
Read more

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, വിധി പറയുന്ന തീയതി ഉടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടന്‍ അറിയിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയില്‍, കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ […]
Read more

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം; ടീന ജോസിനെതിരെ പോലീസ് കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് കേസ് എടുത്തത്. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്തുള്ള കമന്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം […]
Read more

ശബരിമലയിലെ ഭക്തജന തിരക്ക്: ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു.’ഏകോപനമില്ലാത്തതാണ് പ്രശ്‌നം’ എന്നാണ് വിഷയത്തില്‍ കോടതി അഭിപ്രായപ്പെട്ടത്. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോര്‍ഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനമുണ്ട്. തീര്‍ഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് […]
Read more

യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ, വീട്ടിൽ ചോരപ്പാട്; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം കോതമംഗലത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയില്‍ സിജോ ആണ് മരിച്ചത്. വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തി. സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിലാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്രാൻസിയാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സമീപവാസികളെ അറിയിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ചോരപ്പാടുകൾ കണ്ടെത്തിയത്. ഫ്രാൻസിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ […]
Read more

മുത്തൂറ്റ് സൗണ്ട് സ്‌കേപ്പ്; 49 ബധിര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹിയറിങ് എയിഡുകൾ നൽകി

എറണാകുളം: നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് മുത്തൂറ് ഗ്രൂപ് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായാണിത്. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer