രമേശ് ചെന്നിത്തല, Walks against drugs കൊച്ചിയിൽ
കൊച്ചി: കേരളം നാളെ ഉണരുന്നത് ഒരു സാധാരണ പ്രഭാതത്തിലേക്കായിരിക്കില്ല. മറൈൻ ഡ്രൈവിലെ കായൽക്കാറ്റേൽക്കാൻ എത്തുന്ന പതിവ് പ്രഭാത സവാരിക്കാർക്കൊപ്പം, നാളെ ആയിരക്കണക്കിന് ചുവടുകൾ ഒരുമിച്ച് മുന്നോട്ട് വെക്കും. അതൊരു വെറും നടത്തമാകില്ല, മറിച്ച് കേരളത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാമാരിക്കെതിരെയുള്ള ഒരു ജനതയുടെ പ്രതിരോധ പ്രഖ്യാപനമായിരിക്കും. ആ ജനകീയ മുന്നേറ്റത്തിന് അമരക്കാരനായി, പടനായകനായി മുന്നിൽ നടക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ അതികായനായ ഒരു നേതാവാണ് മുൻ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. പ്രൗഡ് കേരള എന്ന ബാനറിൽ […]
Read more

