Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

എറണാകുളം നോർത്തിൽ നിന്നും 11.616 കിലോഗ്രാം കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം നോർത്ത് ജൂബിലി റോഡിന് സമീപത്ത് നിന്നും 11.616 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശിയായ തുമ മുതംജിയെ (40) പിടികൂടിയത്. കഞ്ചാവ് ഒഡീഷയിൽ നിന്നും കൊണ്ട് വന്ന് ഇടനിലക്കാർക്ക് കൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഡാൻസാഫ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ഡിസിപി അശ്വതി ജിജി ഐപിഎസ് , ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൾ […]
Read more

മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍: ഹൈബി ഈഡന്‍ എംപി

കൊച്ചി: മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണം. കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നെന്നും ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം […]
Read more

മത്സരം നടന്നാലും ഇല്ലെങ്കിലും കരാര്‍ തീയതിക്കുള്ളില്‍ കലൂര്‍ സ്റ്റേഡിയം നവീകരിച്ച് നല്‍കും; ആന്റോ അഗസ്റ്റിന്‍

കൊച്ചി: അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ . അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ കേരളയുമായാണ് കരാറുള്ളത്. നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ടെന്നും. തനിക്ക് ഒരു അവകാശവും വേണ്ടെന്നും. അത്തരത്തില്‍ ഒരു അവകാശവും ചോദിച്ചിട്ടുമില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മാര്‍ച്ചില്‍ […]
Read more

പിഎം ശ്രീ വിവാദത്തിൽ സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ എല്ലാ പ്രശ്നങ്ങളും അവിടെത്തീരും” എന്നും വെള്ളാപ്പള്ളി പരാമർശിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയനാടകമാണ് നടക്കുന്നതെന്നും, കേന്ദ്രവുമായി ചർച്ച ചെയ്ത് പലതും നേടുമ്പോൾ അതിനെ അന്തർധാരയെന്ന് വിളിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “അത് പ്രായോഗിക ബുദ്ധിയാണ്, ആ ബുദ്ധി ഉപയോഗിച്ച് സർക്കാർ […]
Read more

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും

കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ. കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 11 നാണ് സമ്മേളനം. തെരുവ് പട്ടിയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരി കൊല്ലം സ്വദേശിനിയായ നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഡോ.ടോണി […]
Read more

കുവൈത്തിൽ നിന്ന് കൊച്ചിയിലെത്തിയ യുവാവിനെ കാണാതായ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുവൈത്തിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കൊൽക്കോത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓർമ നഷ്ടപ്പെട്ട നിലയിൽ കളമശേരിയിലും സമീപ പ്രദേശങ്ങളിലും സൂരജിനെ കണ്ടിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡപ്യൂട്ടി കമ്മീഷണർ റാങ്കിലുളള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചത്. ഹർജി 28ന് വീണ്ടും പരിഗണിക്കും. കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട സൂരജ്, കൊച്ചിയിൽ വിമാനം […]
Read more

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ […]
Read more

പാർട്ടി ഓഫീസിൽ സിപിഎം നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനാണ്. സംഭവം ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, പാർട്ടിയുമായി യാതൊരു തരത്തിലുള്ള ഭിന്നതകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും സിപിഎം ഏരിയ നേതൃത്വം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read more

രാഷ്ട്രപതിയുടെ സന്ദർശനത്തെത്തുടർന്ന് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. രാഷ്ട്രപതി, കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് 4 മണിക്ക് […]
Read more

ഓപ്പറേഷൻ ഹണി ഡ്യൂക്സി; റെസ്റ്റോറന്‍റുകളിലെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി

എറണാകുളം: റെസ്റ്റോറന്‍റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്തി ഓപ്പറേഷൻ ഹണി ഡ്യൂക്സ്. ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന നടത്തി. 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത് .കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത് ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തൽ. വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer